ചെറുതുരുത്തി : 2005-ൽ നിർമിച്ച് തുറക്കാതെകിടന്നിരുന്ന പ്ളാറ്റിനംജൂബിലി സ്മാരകകാവാടം സൗന്ദര്യവത്കരിച്ച് പ്രധാനവീഥിയാക്കും.
കലാമണ്ഡലം തനതുഫണ്ടിൽനിന്ന് ഒരു കോടിയോളം ചെലവഴിച്ചാണ് പ്ളാറ്റിനംജൂബിലി സ്മാരകകവാടം വാഹനങ്ങൾ കൂടി ഉള്ളിലേക്കു കടക്കുന്ന തരത്തിൽ കലാമണ്ഡലത്തിൻ്റെ പ്രധാനവീഥിയാക്കുക. 2025 ൽ നിർമാണം പൂർത്തിയാക്കും.
മഹാകവി വള്ളത്തോളിന്റെ പൂർണകായ പ്രതിമയും ഇവിടെയാണ്. നിലവിൽ കലാമണ്ഡലത്തിന് മൂന്നു കവാടങ്ങളാണുള്ളത്. മാതൃഭൂമി മൂന്നു കവാടങ്ങളുടെയും തകർച്ച സംബന്ധിച്ച് വാർത്ത നൽകിയിരുന്നു. തുടർന്ന് കവാടങ്ങളുടെ തകർന്ന ഓടുകൾ മാറ്റി നന്നാക്കിയിരുന്നു.
പ്ളാറ്റിനംജൂബിലി സ്‌മാരകകവാടം പുനരുദ്ധരിച്ച് പ്രധാന കവാടമാക്കുന്നതോടെ മറ്റു കവാടങ്ങളിലൂടെയുള്ള പ്രവേശനം നിയന്ത്രിക്കും.
