Saturday, October 5, 2024
HomeThrissur Newsശാസ്താംപൂവം നഗറിൽ ഭവന നിർമാണ പദ്ധതിക്കായിഭൂമി ഒരുക്കി തവനിഷ്
spot_img

ശാസ്താംപൂവം നഗറിൽ ഭവന നിർമാണ പദ്ധതിക്കായിഭൂമി ഒരുക്കി തവനിഷ്

ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ്

കൊടകര ബ്ലോക്ക് പഞ്ചായത്ത് പി.വി.ടി.ജി ഗുണഭോക്താക്കൾക്കായി പി.എം.ജൻമൻ പദ്ധതിയിൽ ഉൾപ്പെടുത്തി ശാസ്താംപൂവം നഗറിലെ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട 8 കുടുംബത്തിന് അനുവദിച്ച ഭവന നിർമാണ പദ്ധതിക്കായി അവരുടെ ഭൂമി ഒരുക്കി. പ്രവർത്തിയുടെ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷീല മനോഹരൻ നിർവഹിച്ചു. മറ്റത്തൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി അശ്വതി.വി.ബി അദ്ധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. ഫാദർ ജോളി ആൻഡ്രൂസ് മുഖ്യാഥിതി ആയിരുന്നു. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിത രാജീവൻ, ഡിവിഷൻ മെമ്പർ ഇ.കെ.സദാശിവൻ, വാർഡ് മെമ്പർ ചിത്ര സൂരജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ.നിഖിൽ, തവനിഷ് സംഘടന സ്റ്റാഫ്‌ കൊ.ഓർഡിനേറ്റർ ശ്രീ മുവിഷ് മുരളി തവനിഷ് സംഘടനയുടെ 120ഓളം വരുന്ന വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments