തൃശൂർ: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സെപ്റ്റംബർ 2ന് ഇഗ്നൈറ്റ് സീരീസിന് തുടക്കം കുറിച്ചു. ഭിന്നശേഷിക്കാരായ വ്യക്തികളുടെ കഴിവുകളെ ആഘോഷമാക്കിക്കൊണ്ട് അതിനെ ഒരു ദേശീയ തലത്തിലേക്ക് ഉയർത്തണം എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച പരുപാടിയാണ് ഇഗ്നൈറ്റ്. തവനിഷ് വൈസ് പ്രസിഡൻറ് മീര സ്വാഗതം ആശംസിച്ചു. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റെവ. ഫാദർ ഡോ. ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മണ്ണിലൂടെ വിസ്മയം തീർത്തും വാക്കുകളിലൂടെ ആത്മശക്തി പകർന്നും എല്ലാവർക്കും പ്രചോദനമായി മുഖ്യാതിഥി അനൈദ സ്റ്റാൻലി. തവനിഷ് വളന്റീയർ നീരജ നന്ദി പറഞ്ഞ ചടങ്ങിൽ വൈസ് പ്രിൻസിപ്പാൾ ഡോ. സേവിയർ ജോസഫ്, തവനിഷ് സ്റ്റാഫ് കോർഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫ. മുവിഷ് മുരളി, അസിസ്റ്റന്റ് പ്രൊഫ. റീജ യൂജിൻ, ഡോ. സുബിൻ ജോസ്, അസിസ്റ്റന്റ് പ്രൊഫ. തൗഫീഖ്, അസിസ്റ്റന്റ് പ്രൊഫ. പ്രിയ, അസിസ്റ്റന്റ് പ്രൊഫ. അഖിൽ, തവനിഷ് സ്റ്റുഡന്റ് സെക്രട്ടറി സജിൽ, സ്റ്റുഡന്റ് പ്രസിഡന്റ് എന്നിവരും തവനിഷ് വളന്റീയേഴ്‌സും പങ്കെടുത്തു.