Saturday, October 5, 2024
HomeBlogസിനിമാ പെരുമാറ്റ ചട്ടം; പുതിയ വെബ് സീരീസുമായി ഡബ്ള്യുസിസി
spot_img

സിനിമാ പെരുമാറ്റ ചട്ടം; പുതിയ വെബ് സീരീസുമായി ഡബ്ള്യുസിസി

ഹേമ കമ്മറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന്  പുതിയ നിർദ്ദേശങ്ങളോടെ പരമ്പര ആരംഭിക്കാനൊരുങ്ങി ഡബ്‌ള്യുസിസി. ഇന്ന് മുതൽ ഇത് ആരംഭിക്കും. സോഷ്യൽ മീഡിയയിലൂടെയാണ് ഡബ്ള്യുസിസി ഇക്കാര്യം വ്യക്തമാക്കിയത്.

മലയാള സിനിമ മേഖലയിലെ എല്ലാ അംഗങ്ങളും, തൊഴിൽ സംഘടനകളും തുറന്ന മനസ്സോടെ, ഐക്യദാർഢ്യത്തോടെ ഇതിൽ പങ്കുചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഡബ്ള്യുസിസി കുറിച്ചു.

സിനിമാ വ്യവസായത്തെ വെള്ളിത്തിരക്കുള്ളിലും പുറത്തും മികവുറ്റതാക്കാൻ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടം ആണ് ഇതെന്നാണ് ഡബ്ള്യുസിസി വിശേഷിപ്പിക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നും അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments