ഗുരുവായൂർ: തെക്കേനടയിൽ ഇന്നലെ പുലർച്ചെ 5.10നു വീടിനു പിന്നിൽ പാത്രം കഴുകിക്കൊണ്ടിരുന്ന യുവതിയുടെ അഞ്ചര പവന്റെ മാല പിന്നിൽ നിന്നെത്തിയ കള്ളൻ പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു കിഴക്കേനടയിലെ അലങ്കാര ഗോപുരത്തിനു സമീപം ടീ സ്റ്റാൾ നടത്തുന്ന പുളിയശേരി ലജീഷിൻ്റെ ഭാര്യ ഷിദുവിൻ്റെ (36) മാലയാണ് നഷ്ടപ്പെട്ടത്. തെക്കേനട ഔട്ടർ റിങ് റോഡിനോടു ചേർന്നുള്ള മനയിൽ രവീന്ദ്രൻ്റെ വീടിൻ്റെ 2 ഓട് ഇളക്കി മാറ്റിയെങ്കിലും കള്ളൻ അകത്തു കടന്നതിൻ്റെ സൂചനയില്ല. അടുത്ത വീട്ടിൽ നിന്നു ഗോവണി എടുത്തുകൊണ്ടു വച്ചാണ് ഓടു പൊളിച്ചത്.
അടുത്തുള്ള പൊന്നരാശേരി മണികണ്ഠൻ്റെ വീടിൻ്റെ പിന്നിലെ വാതിൽ ചവിട്ടി പൊളിച്ചിട്ടുണ്ട് രണ്ടു വീടുകളിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല ടെംപിൾ പൊലീസ് സ്ഥലത്തെത്തി സിസിടിവി ക്യാമറകൾ പരിശോധിച്ചു ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. തിരുവെങ്കിടത്ത് രണ്ടു മാസം മുൻപ് പുലർച്ചെ സമാന രീതിയിൽ വീട്ടമ്മയുടെ മാല കവർന്ന സംഭവം ഉണ്ടായി