ഗുരുവായൂർ: മണ്ഡല മകര വിളക്ക് തീർഥാടനം പ്രമാണിച്ച് വൃശ്ചികം ഒന്നാം തീയതിയായ നവംബർ 16 മുതൽ ജനുവരി 19 വരെ ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനസമയം ഒരു മണിക്കൂർ വർധിപ്പിച്ചു. വൈകീട്ട് 3.30ന് നട തുറക്കും. നിലവിൽ 4.30നാണ് നട തുറക്കുന്നത്.
ഏകാദശി: വിളക്കാഘോഷം 11 മുതൽ
ഗുരുവായൂർ: ഗുരുവായൂർ ഏകാദശിക്ക് മുന്നോടി യായ 30 ദിവസത്തെ വിളക്കാഘോഷം നവംബർ 11ന് ആരംഭിക്കും. ഡിസംബർ 11നാണ് ഏകാദ ശി. കുടുംബങ്ങൾ, വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ വഴിപാടായാണ് വി ളക്കാഘോഷം. രാത്രി വിളക്കെഴുന്നള്ളിപ്പിൽ നാ ലാമത്തെ പ്രദക്ഷിണത്തിൽ ക്ഷേത്രം വിളക്കുമാട ത്തിലെ ആയിരക്കണക്കിന് ചുറ്റുവിളക്കുകൾ തെ ളിക്കും.