പുന്നയൂർക്കുളം: ആറ്റുപുറത്ത് വിദ്യാർഥിയെ കു ത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റി ൽ. പരൂർ പോളുവീട്ടിൽ വിഷ്ണുവിനെയാണ് (27) വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ രൂർ പറയങ്ങാട് പള്ളിറോഡിൽ മൂപ്പടയിൽ റഫീ ഖിന്റെ മകൻ മുഹമ്മദ് റിഷാനാണ് (17) പരിക്കേറ്റ ത്. വടക്കേകാട് സ്വകാര്യ കോളജിൽ പ്ലസ്ട വി ദ്യാർഥിയാണ്. വയറിൽ രണ്ടിടത്ത് മുറിവിലായി 13 തുന്നലുണ്ട്.
ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ആറ്റുപുറം ശ്മശാനം റോഡ് വളവിലെ ഹോട്ടലി നു സമീപം സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന തിനിടെ അതുവഴി പോകുകയായിരുന്ന വിഷ്ണു എന്തിനാണ് തന്നെ നോക്കിയതെന്ന് ചോദിച്ച് ആ ക്രമിക്കുകയായിരുന്നു. കൈയിൽ കരുതിയിരുന്ന ചെറിയ ബ്ലേഡ് പോലുള്ള കത്തി ഉപയാഗിച്ചാണ് കുത്തിയത്.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിഷ്‌വിനെ നാട്ടു കാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായി രുന്നു. ഇയാൾ തൃശൂർ മെഡിക്കൽ കോളജ് ആ ശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികി ത്സയിലായിരുന്നു. ഡിസ്‌ചാർജിനു ശേഷമാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടു ത്തിയത്. വിഷ്ണു ഒട്ടേറെ കേസുകളിൽ പ്രതിയാ ണെന്ന് പൊലീസ് പറഞ്ഞു.