ചാവക്കാട്: ബസിൽ മാല പൊട്ടിക്കാൻ ശ്രമിച്ച നാ ടോടി സ്ത്രീകൾ അറസ്റ്റിൽ. തമിഴ്‌നാട് തൂത്തുക്കു ടി അണ്ണാനഗർ സ്വദേശികളായ കല്ല്യാണി മുരുക ൻ (42), കൺമണി (32) എന്നിവരെയാണ് ചാവ ക്കാട് എസ്.എച്ച്.ഒ വി.വി. വിമലിന്റെ നേതൃത്വ ത്തിൽ അറസ്റ്റ് ചെയ്തത്.
ചാവക്കാട് ബസ് സ്റ്റാൻഡിൽനിന്നും പൊന്നാനി യിലേക്ക് പുറപ്പെട്ട ബസിൽ തിരുവത്ര കോട്ടപ്പുറ ത്ത വീട്ടിലേക്ക് പോകുകയായിരുന്ന 67കാരിയു ടെ മലയാണ് ഇരുവരും പൊട്ടിക്കാൻ ശ്രമിച്ചത്. മു ല്ലത്തറയിൽ എത്തിയപ്പോഴാണ് സംഭവം. മാല പൊട്ടിക്കാൻ ശ്രമിച്ചത് മനസ്സിലായ വയാധിക ബ ഹളം വെച്ചതോടെ രണ്ട് സ്ത്രീകളും ബസിൽനി ന്ന് ചാടിയിറങ്ങുകയായിരുന്നു.
വിവരമറിയിച്ച ഉടനെ സ്ഥലത്തെത്തിയ എസ്. ഐ മനോജും സംഘവും ഇരുവരേയും കസ്റ്റഡി യിലെടുത്തു. ഇത്തരത്തിൽ ബസിൽ യാത്ര ചെ യ്‌ത് സ്ത്രീകളുടേയും കുട്ടികളുടേയും ആഭരണ ങ്ങൾ തട്ടിയെടുക്കുന്ന സംഘത്തിലെ അംഗങ്ങ ളായ ഇരുവരും സമാനമായ 50 ഓളം കേസുകളി ൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കോട തി പ്രതികളെ റിമാൻഡ് ചെയ്തു.