വയനാട്: കുഞ്ഞോം ഉന്നതിയിൽ വനം വകുപ്പിൻ്റെസഹകരണത്തോടെ തളിർ ഗോത്ര വായനശാല എന്ന പേരിൽ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.
2026 ഫെബ്രുവരി 14 ന് വൈകിട്ട് 3 മണിക്ക് VSS ഓഫീസിൽ വൈസ്സ് പ്രസിഡൻ്റ് പ്രീതാരമൻ്റെ അദ്ധ്യക്ഷതയിൽചേർന്ന പൊതുയോഗത്തിൽ വെച്ച് തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രമോദ് SM ലൈബ്രറി ഉൽഘാടനം ചെയ്തു.
വയനാട് നോർത്ത് DFO സന്തോഷ് കുമാർ IFS മുഖ്യപ്രഭാഷണം നടത്തി.
അഭ്യുദയകാംഷികളിൽ നിന്നും പഞ്ചമി പുസ്തകശാല സംഭാവനയായി സ്വീകരിച്ച 500 പുസ്തകങ്ങൾ പഞ്ചമി പ്രതിനിധി യേശുദാസ് വരാപ്പുഴ ലൈബ്രറിക്ക് കൈമാറി. പൊതുജനപങ്കാളി തത്ത്വാടു കൂടി പഞ്ചമി പുസ്തകശാല ആരംഭിച്ച 17-ാം മത് ലൈബ്രറിയാണ് തളിർ ഗോത്ര വായനശാല.
കുഞ്ഞോം DFO വർഗ്ഗീസ്, VSS പ്രസിഡൻ്റ് അപ്പച്ചൻ, സെക്രട്ടറി വിവേക് പത്മനാഭൻ, വായനശാല പ്രസിഡൻ്റ് ബാല കൃഷ്ണൻ കാട്ടി മൂല എന്നിവർ സംസാരിച്ചു.
വയനാട് FDA കോർഡിനേറ്റർ KV ആനന്ദൻ സ്വാഗതവും, പേര്യ റെയ്ഞ്ച് ഓഫീസർ ഹരിലാൽ നന്ദിയും പറഞ്ഞു.


