Tuesday, February 17, 2026
HomeThrissur Newsനവീകരിച്ച തൃശൂർ - കുറ്റിപ്പുറം റോഡ് ഉദ്ഘാടനം 19ന്
spot_img

നവീകരിച്ച തൃശൂർ – കുറ്റിപ്പുറം റോഡ് ഉദ്ഘാടനം 19ന്

കുന്നംകുളം:തൃശൂർ- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയായ തൃശൂർ – കുറ്റിപ്പുറം റോഡിന്റെ ഉദ്ഘാടനം 19ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. കുന്നംകുളം പഴയ ബസ് സ്റ്റാൻഡിൽ രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ എ സി മൊയ്‌തീൻ എംഎൽഎ അധ്യക്ഷനാകും. ചെറുവള്ളിക്കടവ് പാലത്തിന്റെ നിർമാണോദ്ഘാടനവും കലശമലയിൽ ഏറ്റെടുത്ത 11.95 ഏക്കർ ഭൂമിയുടെ രേഖ കൈമാറലും ചടങ്ങിൽ മന്ത്രി നിർവഹിക്കും. റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ലോകബാങ്കിൻ്റെ ധനസഹായത്തോടെ കെഎസ്ടിപി പദ്ധതികളുടെ ഭാഗമായാണ് തൃശൂർ പാറമേക്കാവ് മുതൽ കല്ലുംപുറം വരെയുള്ള സംസ്ഥാനപാത നവീകരിച്ചത്. 33.243 കിലോമീറ്റർ ദൈർഘ്യമുള്ള പാത ബിഎം ആൻഡ് ബിസി പ്രതല നിർമാണവും കോൺക്രീറ്റ് പ്രതല നിർമാണവും ഉപയോഗിച്ച്അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി. 28കലുങ്കുകളുടെ പുനർനിർമാണവും മൂന്ന് ചെറുപാലങ്ങളുടെ നിർമാണവും പൂർത്തിയാക്കി. 19ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും തെരുവ്വിളക്കുകൾ സ്ഥാപിക്കലും ഹൈ മാസ്റ്റ് ലൈറ്റ്സ്ഥാപിക്കലും ദിശാ ബോർഡുകളും സൂചനാബോർഡുകളും അപകട സൂചനാബോർഡുകളും പ്രവൃത്തിയിൽ ഉൾപ്പെടുത്തി.കുന്നംകുളം മണ്ഡലത്തിലെ പെങ്ങാമുക്ക്റോഡിലെ ചെറുവള്ളിക്കടവ് പാലം 7.94 കോടിരൂപ വിനിയോഗിച്ചാണ് പുനർ നിർമിക്കുന്നത്.നിലവിലുള്ള ചെറുവള്ളിക്കടവ് പാലത്തിന് 30മീറ്റർ നീളവും ആകെ 4.65 മീറ്റർവീതിയുമാണുള്ളത്. പുതിയ പാലം 20 മീറ്റർനീളമുള്ള മൂന്ന് സ്‌പാനോടുകൂടി ആകെ 60മീറ്റർ നീളത്തിലും ഇരുവശത്തും 1.5മീറ്റർവീതിയുള്ള നടപ്പാതകളും 7.5 മീറ്റർ വീതിയുള്ളക്യാരേജ് വേയും അടക്കം ആകെ 11 മീറ്റർവീതിയിലുമായാണ് നിർമിക്കുക. പാലത്തിന്റെഇരുവശങ്ങളിലുമുള്ള നടപ്പാതകൾ ടൈൽവിരിച്ച് മനോഹരമാക്കും. ഉദ്ഘാടന ഭാഗമായിചേർന്ന സംഘാടക സമിതി യോഗം എ സിമൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.കുന്നംകുളം നഗരസഭാ ചെയർപേഴ്‌സൺ സൗമ്യഅനിലൻ, വൈസ് ചെയർപേഴ്‌സൺ പി ജിജയപ്രകാശ്, പഞ്ചായത്ത് പ്രസിഡന്റുമാരായബിന്ദു ധർമൻ, കെ എ ജ്യോതിഷ്, ജില്ലാപഞ്ചായത്തംഗം എം വി പ്രശാന്ത്, കെഎസ്ടിപിഎഇ കെ എം മനോജ് എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments