കൊടുങ്ങല്ലൂർ കുറുവ മോഷണസംഘത്തിൻറെ സാന്നിധ്യം സമീപ ജില്ലകളിൽ സ്ഥിരീകരിച്ച സാഹചര്യ ത്തിൽ തൃശൂർ ജില്ലയിലും പൊലീസ് ജാഗ്രതയിൽ 2023ൽ കുറുവ സംഘം തുടർച്ചയായി കവർച്ച നടത്തു കയും പിന്നീട് പിടിയിലാകുകയും ചെയ്‌ത കൊടുങ്ങല്ലൂർ മതിലകം മേഖല കേന്ദ്രീകരിച്ചാണ് പൊലീസ് നി രീക്ഷണം ശക്തമാക്കിയിരിക്കുന്നത്
മിക്കവാറും ഒരുമണിക്കും മുന്നിനുമിടയിലാണ് കുറുവ സംഘം ഇറങ്ങുന്നത്. അടുത്തടുത്ത വീടുകളിൽ തൂ ടർച്ചയായ മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ദേശീയപാതയിൽനിന്ന് അധികം ദൂരത്തിലല്ലാതെ ഉൾഭാഗത്തെ വീടുകളാണ് മോഷണത്തിന് തെരഞ്ഞെടുക്കുന്നത്. ഇടറോഡുകളും വഴികളും ഉപയോഗി ക്കാതെ വീടുകൾക്കിടയിലൂടെയാണ് സംഘത്തിൻ്റെ സഞ്ചാരം, കരുത്തരായ ഇവർ വീടുകളിൽ ആൾ സാ ന്നിധ്യമുണ്ടായാലും മോഷണത്തിന് ശ്രമിക്കും മുമ്പ് മോഷണം കഴിഞ്ഞ് പുലർച്ചെ ബസിൽ യാത്ര ചെയ്യു ന്നതിനിടയിൽ കൊടുങ്ങല്ലൂർ മേഖലയിൽ മോഷ്ടാവ് പിടിയിലാവുകയുണ്ടായി.
2023ൽ മോഷണ പരമ്പരകൾക്കൊടുവിൽ ഒരു സ്ത്രീ ഉൾപ്പടെ മൂന്ന് പേരാണ് പിടിയിലായത്. പൊലീസ് തുടരന്വേഷണം നടത്തിയെങ്കിലും അതിനകം കവർച്ച സംഘത്തിലെ മറ്റുള്ളവർ സ്ഥലം വിട്ടിരുന്നു. പിന്നീ ട് ഇതുവരെ കുറുവ സംഘത്തിൻ്റെ സാന്നിധ്യം തീരമേഖലയിൽ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, മധ്യകേരള ത്തിൽ കുറുവ സംഘം തമ്പടിച്ചതായി വ്യക്തമായ സാഹചര്യത്തിൽ തീരപ്രദേശത്തും ജാഗ്രത ഏർപ്പെടു ത്തുകയായിരുന്നു.