തൃശ്ശൂര്‍ ശക്തന് സ്റ്റാന്‍ഡിലെ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് പ്രൈവറ്റ് ബസ് ജീവനക്കാര്‍ നടത്തിയ സമരം പിന്‍വലിച്ചു. ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് കളക്ട്രേറ്റില്‍ പ്രൈവറ്റ് ബസ് സര്‍വ്വീസ് തൊഴിലാളി സംഘടനാ പ്രതിനിധികള്‍, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് പ്രതിനിധികള്‍, പോലീസ്, ആര്.ടി.ഒ ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് സമരം പിന്‍വലിച്ചത്.