ഈ ഓണക്കാലത്ത് രണ്ട് ഗഡു ക്ഷേമ പെൻഷൻ അനുവദിച്ച് സംസ്ഥാന സർക്കാർ. 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്ക് 3200 രൂപ വീതം പെൻഷൻ നൽകുന്നതിനായി 1700 കോടി രൂപ സർക്കാർ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. എൽഡിഎഫ് സർക്കാരിന്റെ തിളക്കമുള്ള ഓണ സമ്മാനമായി ക്ഷേമ പെൻഷൻ വിതരണം മാറുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവെച്ചു.
മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
ഈ ഓണക്കാലം സന്തോഷത്തോടെയും സംതൃപ്തിയോടെയും ആഘോഷിക്കുന്നതിനായി സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്ക് 3200 രൂപ വീതം പെൻഷൻ നൽകുന്നതിനായി 1700 കോടി രൂപ സർക്കാർ അനുവദിച്ചു. നിലവിൽ വിതരണം തുടരുന്ന പെൻഷൻ ഗഡുവിന് പുറമെയാണ് രണ്ടു ഗഡു കൂടി അനുവദിച്ചിരിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ തിളക്കമുള്ള ഓണ സമ്മാനമായി ക്ഷേമ പെൻഷൻ വിതരണം മാറും.