Saturday, December 21, 2024
HomeBlogതുമ്പയില്ലാത്ത പൂക്കളങ്ങൾ
spot_img

തുമ്പയില്ലാത്ത പൂക്കളങ്ങൾ

എല്ലാവരും ഒാണം എത്തുമ്പോൾ ആദ്യം ഒാർക്കുക തുമ്പപ്പൂവിനെയാകും. തുമ്പ ചെടിയുടെ ​ഗുണങ്ങളെ കുറിച്ച് പലർക്കും ഇപ്പോഴും അറിയില്ല. എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് തുമ്പ. തുളസിയെ പോലെ ഒൗഷധ​ഗുണമുള്ള ഒന്നാണ് തുമ്പ. തുമ്പയുടെ പൂവും വേരുമെല്ലാം ഒൗഷധമാണ്. ഒാണത്തിന് മാത്രമാണ് തുമ്പപ്പൂവിന് വൻഡിമാന്റ്. പരിശുദ്ധിയുടേയും ലാളിത്യത്തിന്റേയും പ്രതീകമാണ് തുമ്പപ്പൂവ്. തുമ്പ, കരിന്തുമ്പ, പെരുന്തുമ്പ ഇങ്ങനെ മൂന്നു തരത്തില്‍ ഈ ചെടി കാണപ്പെടുന്നുണ്ട്. ഇവയ്‌ക്കെല്ലാം ഔഷധഗുണമുണ്ട്. 

തുമ്പചെടിയുടെ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ. തുമ്പചെടിയുടെ നീര് ദിവസവും കുടിച്ചാൽ കഫക്കെട്ട് മാറാൻ നല്ലതാണ്. തലവേദന മാറാനും തുമ്പചെടി ഏറെ നല്ലതാണ്. തുമ്പയില ഇടിച്ചു പിഴിഞ്ഞെടുത്ത നീര് തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കുട്ടികളിലെ ഉദരകൃമികള്‍ ശമിക്കും. തുമ്പക്കുടവും തുളസിവിത്തും സമം ചേര്‍ത്തരച്ചു തേനില്‍ കഴിച്ചാല്‍ കുട്ടികളിലെ ഉദരകൃമികള്‍ ശമിക്കും.

തുമ്പച്ചെടി സമൂലം ഓട്ടുപാത്രത്തിലിട്ടു വറുത്ത്, അതില്‍ വെള്ളമൊഴിച്ചു തിളപ്പിച്ച്, പഞ്ചസാര ചേര്‍ത്തു കൊടുത്താല്‍ കുട്ടികളിലെ ഛര്‍ദ്ദി ശമിക്കും. അൾസർ മാറാൻ തുമ്പചെടി ഏറെ നല്ലതാണ്. തുമ്പചെടിയുടെ നീര് കരിക്കിന്‍വെള്ളത്തില്‍ അരച്ചു ചേർത്ത് കഴിച്ചാൽ പനി കുറയാൻ ഏറെ നല്ലതാണ്. തുമ്പയിട്ടു വെന്ത വെള്ളത്തില്‍ പ്രസവാനന്തരം നാലഞ്ചുദിവസം കുളിക്കുന്നത് രോഗാണുബാധ ഉണ്ടാകാതിരിക്കാന്‍ നല്ലതാണ്. 

തുമ്പയുടെ പൂവും ഇലയും കൂടി അരച്ചു പിഴിഞ്ഞു നീരെടുത്ത് അതില്‍ അല്‍പ്പം പാല്‍ക്കായം ചേര്‍ത്തു ദിവസം രണ്ടോ മൂന്നോ നേരം കൊടുത്താല്‍ കുട്ടികളില്‍ ഉണ്ടാകുന്ന വിരകോപവും, തന്മൂലം ഉണ്ടാകുന്ന മയക്കം, ഛര്‍ദ്ദി എന്നിവയും ശമിക്കും.തുമ്പപ്പൂവ് കിഴികെട്ടിയിട്ടു പാല്‍ വെന്തു സേവിപ്പിച്ചാല്‍ കുട്ടികളില്‍ വിരശല്യവും വയറുവേദനയും ഉണ്ടാവില്ല.

തുമ്പ ഇടിച്ചു പിഴിഞ്ഞെടുത്ത നീര് കഴിക്കുന്നത് ഗര്‍ഭാശയശുദ്ധിക്കും, ഗാസ് ട്രബിളിനും നല്ലതാണ്. വ്രണങ്ങൾ ഉണ്ടായാൽ തുമ്പയുടെ നീര് പിഴിഞ്ഞെടുത്ത് പുരട്ടുന്നത് നല്ലതാണ്. വ്രണങ്ങൾ പെട്ടെന്ന് ഉണങ്ങാൻ തുമ്പ ഏറെ നല്ലതാണ്. തുമ്പയിലയുടെ നീര് കണ്ണില്‍ ഒഴിച്ചാല്‍ കണ്ണിലുണ്ടാകുന്ന അസുഖങ്ങൾ ശമിക്കും. 

എന്നാൽ ഇപ്പോൾ വംശനാശ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ഈ സുന്ദരിപ്പൂവ്. കാലാവസ്‌ഥാ വ്യതിയാനമാണ് ഇവയുടെ നാശത്തിന് പ്രധാനമായും ഇടയാക്കിയത്. പറമ്പുകളിൽ നിന്നു പാഴ്ചെടികൾ യന്ത്രസഹായത്താൽ വ്യാപകമായി വെട്ടിമാറ്റിയപ്പോൾ ഇവയും ഇല്ലാതായി. 2017ൽ കേരള വനം ഗവേഷണ ഇൻസ്‌റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിന്റെ അടിസ്‌ഥാനത്തിലാണ് വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിൽ തുമ്പ ഇടം പിടിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments