Sunday, September 8, 2024
HomeKeralaസിജിക്ക് ഓണറേറിയവും ഡേസി സിസ്റ്ററിന് ശമ്പളവും-അദാലത്തിൽ പരിഹാരം
spot_img

സിജിക്ക് ഓണറേറിയവും ഡേസി സിസ്റ്ററിന് ശമ്പളവും-അദാലത്തിൽ പരിഹാരം

ചേരാനെല്ലൂർ ജി എച്ച് എസിലെ പ്രൈമറി ആയയായി ജോലി ചെയ്യുന്ന സിജി ജോസിൻ്റെ ഓണറേറിയം ലഭിക്കുന്നതിനുള്ള 2022 ലെ അപേക്ഷയ്ക്ക് പരിഹാരം. ഓണറേറിയം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് മന്ത്രി വി.ശിവൻ കുട്ടി സിജിക്ക് കൈമാറി. എറണാകുളം ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന പൊതുവിദ്യാഭ്യാസ വകുപ്പ് മേഖലാ അദാലത്തിൻ്റെ സമാപന വേദിയിലാണ് മന്ത്രി ഉത്തരവ് കൈമാറിയത്.

പാലക്കാട് ചെറുപുഷ്പം ജി എച്ച് എസ് എസിലെ വി.ജെ. ഡേസി സിസ്റ്റർക്ക് ശമ്പളം അനുവദിക്കാനുള്ള അപേക്ഷയിലും തീർപ്പായി. ഏഴ് വർഷമായി ലഭിക്കാതിരുന്ന ശമ്പളം അനുവദിക്കാൻ അദാലത്തിൽ തീരുമാനമായി. ഉത്തരവ് മന്ത്രി കൈമാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments