ചുവന്ന അരി കഴിക്കുന്നതിലൂടെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയുമെന്നാണ് വിദഗ്‌ധർ പറയുന്നത്.
മലയാളികളാണ് എന്നതുകൊണ്ട് തന്നെ ചോറിഷ്‌ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. നേരാനേരങ്ങളിൽ ചോറ് കിട്ടിയിട്ടില്ലെങ്കിൽ ശരീരം വിറക്കുന്നവർ വരെ നമുക്കിടയിലുണ്ട്. എന്നാൽ ചോറ് കഴിക്കുമ്പോൾ ചുവന്ന അരിയുടെ ചോറ് കഴിക്കുന്നതാണ് കൂടുതൽ ഗുണകരം എന്ന കാര്യം നിങ്ങൾക്ക് അറിയാമോ? ചുവന്ന അരി കഴിക്കുന്നതിലൂടെ ഒരുപാട് ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും.
ചുവന്ന അരി കഴിക്കുന്നതിലൂടെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയുമെന്നാണ് വിദഗ്‌ധർ പറയുന്നത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അരി ഒരു പ്രധാന ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്. എല്ലാ അരിയും ആരോഗ്യത്തിന് അത്ര നല്ലതല്ലെങ്കിലും ചുവന്ന അരി ആരോഗ്യത്തിന് വളരെ അധികം നല്ലതാണ്. ചുവന്ന അരിയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്.
ആളുകൾ അരി ഒഴിവാക്കണമെന്ന് പറയുന്നതിനുള്ള പ്രധാന കാരണം അമിത അളവിലുള്ള കാർബോഹൈഡ്രേറ്റ് ആണ്. വെളുത്ത അരിയിൽ കാർബോഹൈഡ്രേറ്റിൻ്റെ അളവ് കൂടുതലാണ്. ഇത് അമിത വണ്ണത്തിനും പ്രമേഹത്തിനും ഒക്കെ കാരണമാകുന്നു. എന്നാൽ ചുവന്ന അരിയിൽ കാർബോഹൈഡ്രേറ്റുകളോടൊപ്പം തന്നെ നാരുകളുടെ അംശം കൂടുതലാണ്. ഇത് നിങ്ങളുടെ ദൈനംദിന ജീവിതത്തിലെ ആരോഗ്യകരമായ ആവശ്യകത നിറവേറ്റാൻ സഹായിക്കുന്നു. അതിലൂടെ പൊണ്ണത്തടി തടയുകയും മികച്ച ദഹനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ചുവന്ന അരിയിൽ ആരോഗ്യം വർദ്ധിപ്പിക്കുന്ന ആന്തോസയാനിൻ പിഗ്മെൻ്റുകൾ അടങ്ങിയിട്ടുണ്ട്. ചുവന്ന അരിക്ക് ചുവപ്പു കലർന്ന പർപ്പിൾ നിറം നൽകുന്ന പിന്മെൻ്റ ആണ് ഇത്. ഈ ഘടകങ്ങൾ ആരോഗ്യഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നവയാണ്. ചുവന്ന അരിക്ക് ശക്തമായ ആന്റി ഓക്‌സിഡന്റ് ആൻഡ് ഇൻഫ്ളമേറ്റി ഗുണങ്ങളും ഉണ്ട്. ഇത് വൈറ്റമിൻ സി ബാലൻസ് നിലനിർത്തുന്നു. ഞരമ്പുകൾ കണ്ണുകൾ എന്നിവയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ചുവന്ന അരി സഹായിക്കും എന്നാണ് വിദഗ്‌ധർ പറയുന്നത്. പ്രമേഹമുള്ളവർ ചോറ് കഴിക്കുന്നത് പ്രമേഹത്തിൻ്റെ തോത് വർദ്ധിപ്പിക്കും എന്നതിനാൽ അവർ ചോറ് ഒഴിവാക്കുകയാണ് പതിവ് എന്നാൽ ഇത്തരക്കാർക്ക് ചുവന്ന ചോദ് കഴിക്കാം എന്നത് മികച്ച ഒരു ഓപ്‌ഷൻ ആണ്.ഗ്ലൈസിമിക് ഇൻഡക്‌സ് കുറവായ ചുവന്ന അരി രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നുണ്ട്. മിതമായ അളവിൽ ചുവന്ന അരി കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ ഇൻസുലിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നുവെന്നും പഠനങ്ങൾ ഉണ്ട്. ആരോഗ്യകരമായ ഭക്ഷണം തയ്യാറാക്കാൻ പച്ചക്കറികൾക്കൊപ്പം ചുവന്ന അരി വേവിച്ചു കഴിക്കുന്നതാണ് നല്ലതാണ്.
ചുവന്ന അരിയിൽ ആവശ്യമായ അളവിൽ ഇരുമ്പിൻ്റെ അംശവും അടങ്ങിയിട്ടുണ്ട്. ഇരുമ്പ് നമുക്ക് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ധാതുക്കളിൽ ഒന്നാണ് ഇതിലൂടെ ശരീരത്തിൽ ഉടനീളം ഓക്സിജൻ ലഭിക്കുന്നു. വിറ്റാമിൻ ബി 6ൻ്റെയും കലവറയാണ് ചുവന്ന അരി.
ഇത്തരം നിരവധി ഗുണങ്ങൾ ചുവന്ന അരിക്കുണ്ട്. അപ്പോൾ നിങ്ങളുടെ വീട്ടിലെ വെള്ള അരിയെ അരികിലേക്ക് മാറ്റിവെച്ച് ചുവന്ന അരി ശീലമാക്കിക്കോളു.