ജൂബിക്കൺ’ ദേശീയ കോൺക്ലേവ് ഇന്നും നാളെയും തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജും റിസർച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നു സംഘടിപ്പിക്കുന്ന ‘ജൂബിക്കൺ’ ദേശീയ കോൺക്ലേവ് ഇന്നും നാളെയും ജൂബിലിയിലെ മദർ തെരേസ ഹാളിൽ നടക്കും. യുജി മെഡിക്കൽ വിദ്യാർഥികളുടെ വാർഷിക കോൺക്ലേവാണ് നടക്കുക. ഇന്നു രാവിലെ 10നു പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡയറക്‌ടർ പ്രഫ. എ.ശേഷാദ്രി ശേഖർ ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസത്തെ കോൺക്ലേവിൽ ആരോഗ്യ രംഗത്തെ 8 വിദഗ്‌ധർ നയിക്കുന്ന സെഷനുകൾ, ശിൽപശാലകൾ, ക്വിസ് മത്സരം, ജേണൽ-പോസ്‌റ്റർ അവതരണം, കലാ-സാംസ്‌കാരിക പരിപാടികൾ എന്നിവയുണ്ടാകും. വൈദ്യ ശാസ്ത്രവും സാങ്കേതികവിദ്യയും കൈകോർത്തുള്ള ആധുനിക ആരോഗ്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകളും നടക്കും.
സ്പോട് അഡ്മിഷൻ
തൃശൂർ കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്‌മ) എംബിഎ 2024-26 ബാച്ചിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട് അഡ്‌മിഷൻ 21നു രാവിലെ 10 മുതൽ 12.30 പ്രഫ.ജോസഫ് മുണ്ടശ്ശേരി സ്‌മാരക കോഓപ്പറേറ്റീവ് ട്രെയ്നിങ് സെന്ററിൽ നടക്കും. ഫിനാൻസ്, മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സ്, ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ‌് എന്നിവയിൽ സ്പെഷലൈസേഷന് അവസരമുണ്ട്. യോഗ്യത: 50% മാർക്കിൽ കുറയാതെയുള്ള ബിരുദം വിവരങ്ങൾക്ക്: 94470 02106, 85476 18290.www.kicma.ac.in
ട്രേഡ്‌സ്‌മാൻ നിയമനം
തൃശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ഒഴിവുള്ള ഗെസ്‌റ്റ് ട്രേഡ്‌സ്‌മാൻ തസ്‌തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ 28ന് ഉച്ചയ്ക്കു 2നു പരീക്ഷയ്ക്കും കൂടിക്കാഴ്‌ചയ്ക്കും ഹാജരാകണം. തിരിച്ചറിയൽ രേഖ, യോഗ്യതാ-തൊഴിൽ പരിശീലന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സലും പകർപ്പും നൽകണം. 0487 2333290
നേത്രപരിശോധന ക്യാംപ് നാളെ
കൊടകര മനക്കുളങ്ങര ലയൺസ് ക്ലബ്ബും, പാലക്കാട് അഹല്യ കണ്ണാശുപ്രതിയും സഹകരിച്ച് നടത്തുന്ന 155-ാമത് സൗജന്യ നേത്രപരിശോധന ക്യാംപ് നാളെ നടത്തും . കൊടകര ഗവ. എൽപി സ്‌കൂളിൽ 9 മുതൽ 12.30 വരെയാണ് ക്യാംപ് എന്ന് കെ.സഞ്ജീവ് മേനോൻ, പി.രാധാകൃഷ്ണൻ, അനിൽ വടക്കേടത്ത് എന്നിവർ അറിയിച്ചു. 9447406679.
ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ കോഴ്സ്
തൃശൂർ • കേന്ദ്ര സർക്കാർ സഹായത്തോടെ സ്‌ഥാപിക്കപ്പെട്ട നാഷനൽ സർവീസ് സൊസൈറ്റി കൗൺസലിങ് ആൻഡ് കരിയർ ഗൈഡൻസ് സെന്റർ പദ്ധതിയിൽ ആറു മാസത്തെ ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ കോഴ്‌സിൽ പ്ലസ് ടു കഴിഞ്ഞവർക്ക് ചേരാം. ഓൺലൈൻ മോഡിൽ സ്‌കോളർഷിപ്പോടെ പഠനം പൂർത്തിയാക്കാം. ഫോൺ: 8891273482, 7012804891
ആരോഗ്യ സർവകലാശാല പരീക്ഷാ ഫലം
ത്യശൂർ ആരോഗ്യ സർവകലാശാല ഒന്നും രണ്ടും മൂന്നും നാലും വർഷ ബിഎസ്‌സി നഴ്‌സിങ് ആയുർവേദ (2016 സ്‌കീം) സപ്ലിമെന്ററി, ഒന്നും രണ്ടും മൂന്നും നാലും വർഷ ബിഫാം ആയുർവേദ (2010 ആൻഡ് 2020 സ്കീം) സപ്ലിമെൻ്ററി, അവസാന വർഷ എംഡി/ എംഎസ് ആയൂർവേദ (2016 സ്‌കീം) സപ്ലിമെൻ്ററി, മൂന്നാം വർഷ എംബിബിഎസ് പാർട്ട് രണ്ട് സപ്ലിമെൻ്ററി (2010 സ്കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
അധ്യാപക ഒഴിവ്
എറിയാട് . ഗവ. കേരള വർമ ഹയർ സെക്കൻഡറി സ്‌കൂളിൽ മലയാളം അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 21 ന് 11 ന് പഴഞ്ഞി . ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഫിസിക്സ‌്, ഹിന്ദി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ബുധൻ 10ന്
കുന്നംകുളം • ഗവ.മോഡൽ ബോയ്‌സ് ഹൈസ്‌കൂളിൽ സോഷ്യൽ സയൻസ് (ഹൈസ്ക്‌കൂൾ വിഭാഗം) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച തിങ്കളാഴ്‌ച 10ന്
ട്രേഡ്‌സ്‌മാൻ
തൃപ്രയാർ ശ്രീരാമ ഗവ.പോളിടെക്‌നിക് കോളജ് റഗുലർ കോഴ്സിൽ കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ തസ്തികയിൽ ഒഴിവ് ദിവസവേതനം അടിസ്‌ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും 23ന് 10ന് ഫോൺ: 0487- 2391239.
വനിതാ കമ്മിഷൻ ഹിയറിങ്
തൃശൂർ – തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികൾക്കായി 19നു 10.30നു പുതുക്കാട് കണ്ണാറ്റുപാടം ഗവ.ഹൈസ്കൂളിൽ വനിതാ കമ്മിഷൻ പബ്ലിക് ഹിയറിങ് നടത്തും. കമ്മിഷൻ ചെയർപഴ്സൻ പി.സതീദേവി ഉദ്ഘാടനം ചെയ്യും. കമ്മിഷൻ അംഗം ഇന്ദിര രവീന്ദ്രൻ അധ്യക്ഷയാകും.
പൊലീസ് കംപ്ലെയ്ൻ്റ് അതോറിറ്റി സിറ്റിങ് തൃശൂർ • ജില്ലാ പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി സിറ്റിങ് നവംബർ 6നും 7നും രാവിലെ 11നു കലക്ടറേറ്റിൽ നടക്കും.
ഇന്റർവ്യൂ മാറ്റിവച്ചു
ത്യശൂർ മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫിസിൽ 21നും 22നും നടത്താൻ നിശ്‌ചയിച്ച സ്വീപ്പർ കം വാച്ച്‌മാൻ (എംപ്ലോയ്മെന്റ് നിയമനം) ഇന്റർവ്യൂ ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അപേക്ഷ ക്ഷണിച്ചു
പുതുക്കാട് . പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പിലെ വിവിധ പദ്ധതികൾക്ക് ഗുണഭോക്‌താക്കളിൽനിന്ന് വ്യക്തിഗത അപേക്ഷ ക്ഷണിച്ചു. കാലിത്തൊഴുത്ത്, കോഴിക്കൂട്, ആട്ടിൻകൂട്, സോക്ക് പിറ്റ്, കംപോസ്‌റ്റ് പിറ്റ്, കിണർ റീചാർജ്, അസോള ടാങ്ക്, ജലസേചനകുളം തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് തൊഴിലുറപ്പ് ഓഫിസുമായി ബന്ധപ്പെടണം.
സ്പോട് അഡ്മിഷൻ
തൃശൂർ നടത്തറ ഐടിഐയിൽ വുഡ് വർക് ടെക്‌നിഷ്യൻ ട്രേഡിൽ ഒഴിവുള്ള സീറ്റിലേക്ക് സ്പോട് അഡ്‌മിഷൻ ആരംഭിച്ചു. എസ്‌സി, എസ്ടി, ഒസി വിഭാഗത്തിൽപെട്ട എസ്എസ്എൽസി ജയിച്ചവർക്കും തോറ്റവർക്കും പ്രവേശനം ലഭിക്കും. 30 വരെ അപേക്ഷിക്കാം. 9497366243.
തൃശൂർ • കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്) എംബിഎ ഫുൾടൈം ബാച്ചിലെ ഒഴിവിലേക്ക് 21നു 10 മുതൽ 12.30 വരെ പ്രഫ ജോസഫ് മുണ്ടശ്ശേരി മെമ്മോറിയൽ കോ ഓപ്പറേറ്റീവ് ട്രെയ്‌നിങ് സെൻററിൽ സ്പോട് അഡ്‌മിഷൻ 15. 9447002106 www.kicma.ac.in.