തമിഴ്‌നാട്ടിലെ തിരുനെൽവേലിക്ക് സമീപമുള്ള ഒറ്റയാൾ ഗ്രാമമായ മീനാക്ഷിപുരത്തേക്കുറിച്ചുള്ള (one man villege ) ഡോക്യൂമെന്ററി ഡൽഹി ഹ്രസ്വചിത്ര രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.20 നാണ് ചലച്ചിത്രമേള .മാധ്യമ പ്രവർത്തകൻ ആത്മജാവർമ്മ തമ്പുരാണ് തിരക്കഥയെഴുതിയത്. സംവിധായകൻ ജയരാജാണ് ഡോക്യുമെന്ററി ചിത്രീകരിച്ചത്.
തിരുനെൽവേലിക്കും തൂത്തുക്കുടിക്കും ഇടയിലുള്ള സെക്കാരക്കുടി ഗ്രാമപഞ്ചായത്തിലാണ് മീനാക്ഷിപുരം.ഇവിടുത്തെ ജനങ്ങൾ മുഴുവൻ ശുദ്ധജലം കിട്ടാത്തതിനാൽ ഇവിടെനിന്നും പലായനം ചെയ്യുകയായിരുന്നു.എന്നാൽ എല്ലാവരും ഇവിടം വിട്ടു പോയപ്പോഴും കന്ദസ്വാമി എന്ന വ്യക്തി മാത്രം ഇവിടം വിട്ടുപോകാൻ തയ്യാറായില്ല.ഏതാണ്ട് മൂന്ന് പതിറ്റാണ്ട് ഈ ഗ്രാമത്തിൽ ഒറ്റയ്ക്ക് ജീവിച്ച കന്ദസ്വാമി (74 ) ജൂൺമാസത്തിൽ വിടവാങ്ങിയിരുന്നു.ഈർപ്പവും പച്ചപ്പും അകന്നുപോയി വറ്റി വരണ്ട ഗ്രാമത്തിന്റെ കഥയാണ് ഈ ഡോക്യൂമെന്ററി പറയുന്നത് .ഇതിൽ അഭിനയിച്ച ഏക വ്യക്തി കന്ദസ്വാമിയാണ്
