Friday, October 18, 2024
HomeCity Newsഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ സംയുക്ത തിരുന്നാളിന് തുടക്കമായി
spot_img

ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ സംയുക്ത തിരുന്നാളിന് തുടക്കമായി

ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശുദ്ധ കൊച്ചു ത്രേസ്യയുടേയും വിശുദ്ധ സെബാസ്ത്യാനോസിൻ്റേയും സംയുക്ത തിരുന്നാളിന് തുടക്കമായി. തിരുന്നാളിന്റെ ഭാഗമായി ഇന്ന് ജപമാല, ലദീഞ്ഞ് , നൊവേന, പ്രസുദേന്തി വാഴ്ച്ച എന്നിവയുണ്ടായി. രൂപം എഴുന്നള്ളിപ്പ് ഭക്തിനിർഭരമായി. ചേറ്റുപുഴ കാർമ്മൽ ആശ്രമം റവ. ഫാദർ ഷിജിൻ അക്കര കാർമികത്വം വഹിച്ചു. തുടർന്ന് മെഗാ ബാൻഡ് മേളം അരങ്ങേറി. റവ.ഫാദർ ജോവി കുണ്ടുകുളങ്ങര, കൈക്കാരന്മാരായ ഇ.എഫ് ജോസഫ് , റോസി ജോൺസൺ , സാജി ടോണി, കൺവീനർമാരായ ഇ.വി ജോയ്, കെ.ജെ ചാക്കോ, ഇ.കെ ജോസ്,  ഇ.എ ജോണി, ഇ.ജെ ജോഷി, എ.ടി ജോബി, ഇ.പി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments