മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്ക് ആണ് വാർത്താസമ്മേളനം. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റൂമിൽ വെച്ചാണ് വാർത്താ സമ്മേളനം നടക്കുന്നത്. കഴിഞ്ഞ ദിവസം ഉയർന്ന വിവാദങ്ങളിൽ മുഖ്യമന്ത്രി പ്രതികരിച്ചേക്കും. നിലവിൽ മന്ത്രിസഭാ യോഗം ആരംഭിച്ചിട്ടുണ്ട്. ശേഷമാകും വാർത്താ സമ്മേളനം നടക്കുക.