Sunday, December 22, 2024
HomeCity Newsതൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലെ തീപിടിത്തം: അട്ടിമറിയെന്ന് ദേവസ്വം ഭാരവാഹികള്‍
spot_img

തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലെ തീപിടിത്തം: അട്ടിമറിയെന്ന് ദേവസ്വം ഭാരവാഹികള്‍

: പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഉണ്ടായ തീപിടുത്തം അട്ടിമറിയെന്ന ആരോപണവുമായി ദേവസ്വം ഭാരവാഹികള്‍. ദേവസ്വം ഭരണ സമിതിയോടും തൃശൂര്‍ പൂരത്തോടും എതിര്‍പ്പുള്ളവരാകാം അട്ടിമറിക്ക് പിന്നില്‍ എന്ന് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആരോപിച്ചു. അഗ്നിബാധയുമായി ബന്ധപ്പെട്ട പൊലീസ് എഫ്‌ഐആറിലെ വിവരങ്ങള്‍ തെറ്റാണെന്നും ദേവസ്വം ആരോപിച്ചു.

പാളകളും വിളക്കുകളും കത്തിയെന്ന പൊലീസ് വാദം ശരിയല്ല. പൊലീസിന്റെ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അഗ്‌നിബാധ ഉണ്ടായ അഗ്രശാലയില്‍ വെടിമരുന്നിന്റെ അംശം ഉള്ളതായി സംശയിക്കുന്നതായും ദേവസ്വം സെക്രട്ടറി പ്രതികരിച്ചു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണമാണ് പാറമേക്കാവ് ദേവസ്വം ആവശ്യപ്പെടുന്നത്.

പൊലീസ് എഫ്‌ഐആര്‍ യഥാര്‍ത്ഥ സംഭവങ്ങള്‍ക്ക് വിരുദ്ധമാണെന്നും പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധക്കു കാരണമെന്നാണ് പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നിഗമനം. അട്ടിമറി സാധ്യത പോലീസും ഫയര്‍ ഫോഴ്‌സും തള്ളുകയും ചെയ്തിരുന്നു. കഴിഞ ഞായറാഴ്ചയാണ് ക്ഷേത്രത്തിലെ അഗ്രശാലയില്‍ തീപിടിത്തമുണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments