രാത്രിയെന്നും പകലെന്നുമില്ലാതെ മുന്നൂറോളം അത്യാധുനിക ക്യാമറകൾകൂടി ഇനി നമ്മുടെ തൃശൂർ നഗരത്തിൽ നിരീക്ഷണത്തിനുണ്ടാകും. ഹൈറോഡ്, എം.ജി. റോഡ്, ചെമ്പുക്കാവ്, പാറമേക്കാവ് പരിസരം, കുറുപ്പം റോഡ്, കെ.എസ്.ആർ.ടി.സി., മാതൃഭൂമി ജങ്ഷൻ, റെയിൽവേ പരിസരം, ബസ്സ്റ്റാൻഡ്, നായ്ക്കനാൽ തുടങ്ങിയ സ്ഥലങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്
കുറ്റകൃത്യം, മോഷണം, അപകടം, വാഹന നിയമലംഘനം, ഗതാഗതക്കുരുക്ക് തുടങ്ങിയ എല്ലാ കാര്യങ്ങളും കൺട്രോൾമുറിയിലിരുന്ന് നിരീക്ഷിക്കാനാകും.പ്രത്യേകസംഘത്തെത്തന്നെ ക്യാമറാനിരീക്ഷണത്തിനായി പോലീസ് നിയോഗിച്ചിട്ടുണ്ട്. പി. ബാലചന്ദ്രൻ എം.എൽ.എ.യുടെ വികസനഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു.
