Friday, October 18, 2024
HomeCity Newsതൃശൂർ: കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പുനർനിർമ്മാണം; നടപടികൾ ആരംഭിച്ചു: പി.ബാലചന്ദ്രൻ എം എൽ എ
spot_img

തൃശൂർ: കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പുനർനിർമ്മാണം; നടപടികൾ ആരംഭിച്ചു: പി.ബാലചന്ദ്രൻ എം എൽ എ

തൃശൂർ:നഗരത്തിൽ സ്ഥിതി ചെയ്യുന്ന കെ.എസ്. ആർ.ടി.സി ബസ് സ്റ്റാൻഡ് ആധുനിക സൗകര്യങ്ങളോടെ പുനർനിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പി ബാലചന്ദ്രൻ എം എൽ എ അറിയിച്ചു.


ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ചേമ്പറിൽ വെള്ളിയാഴ്ച നടന്ന യോഗത്തിൽ ആധുനിക സൗകര്യങ്ങളോടെ ശീതീകരിച്ച ലോഞ്ചുകൾ, ബസ്ബേകൾ, യാത്രക്കാരുടെയും ജീവനക്കാരുടേയും സുരക്ഷ മുൻനിർത്തിയുള്ള സൗകര്യങ്ങൾ, ശൗചാലയങ്ങൾ എന്നിവയ്ക്ക് പുറമേ ജനങ്ങളും പത്ര-ദൃശ്യമാധ്യമങ്ങളും മുന്നോട്ടു വെക്കുന്ന നിർദ്ദേശങ്ങൾ എന്നിവയും ഉൾപ്പെടുത്തി സമഗ്ര മാസ്റ്റർ പ്ലാൻ സമർപ്പിക്കുവാനും തീരുമാനമായി.

തൃശൂരിൽ നിന്നുള്ള മന്ത്രിമാരായ കെ. രാജൻ, Dr. ആർ ബിന്ദു, മേയർ എം. കെ വർഗ്ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ്, എം.പി.മാർ, എം.എൽ.എ മാർ, ജനപ്രതിനിധികൾ , സാംസ്കാരിക പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, വ്യപാരി വ്യവസായി സംഘടനകൾ, ചേമ്പർ ഓഫ് കോമേഴ്സ്, ബാങ്കിംങ് സ്ഥാപനങ്ങൾ, പത്രമാധ്യമങ്ങൾ, രാഷ്ട്രീയ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ കോൺക്ലേവ് വിളിച്ചു ചേർക്കുന്നതിനും തീരുമാനമായിട്ടുണ്ട് എന്ന് എം എൽ എ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments