ത്യശൂർ: റെയിൽവേ സ്റ്റേഷനിൽ അജ്ഞാത മൃതദേഹം കണ്ട സംഭവം കൊലപാതകമാണെന്ന കണ്ടെത്ത ലിൽ നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിൽ ആലപ്പുഴ ആറാട്ടുപുഴ തകിടിയിൽ വിട്ടിൽ ഹരീഷ് കു മാർ (42) ആണ് പിടിയിലായത് തൃശൂർ പൂത്തോൾ റോഡിൽ റെയിൽവേയുടെ പടിഞ്ഞാറേ ഗേറ്റിനു സമീ പം കാനയിലാണ് 45 വയസ്സതോന്നിക്കുന്നയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. തൃശൂർ വെസ്റ്റ് പൊലി സ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷിച്ചുവരുകയായിരുന്നു.
സംഭവസ്ഥലത്ത് കാണപ്പെട്ട ബാഗിൽനിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച് മരിച്ചത് കല്ലൂർ എരയക്കുടി സ്വദേ ശി കാഞ്ഞിരപ്പറമ്പിൽ ഷംജാദാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പോസ്റ്റ്മോർട്ടം പരിശോധനയിൽ മരണകാര ണം തലക്കേറ്റ പരിക്കാണെന്നും അസ്വാഭാവികമാണെന്നുമുള്ള ഡോക്‌ടറുടെ കണ്ടെത്തലിൽനിന്ന് കൊല പാതകമാണെന്ന നിഗമനത്തിലെത്തി. വിശദാന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ ത്യശൂർ ഈസ്റ്റ്, വെസ്റ്റ്, വരന്തരപ്പിള്ളി, ഹരിപ്പാട് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്.