Tuesday, October 22, 2024
HomeJobsഗുരുവായൂർ ദേവസ്വത്തിൽ 439 ഒഴിവുകൾ; നിയമനം 5 മാസത്തിനകം
spot_img

ഗുരുവായൂർ ദേവസ്വത്തിൽ 439 ഒഴിവുകൾ; നിയമനം 5 മാസത്തിനകം

ഗുരുവായൂർ ദേവസ്വത്തിലും അനുബന്ധ സ്‌ഥാപനങ്ങളിലുമുള്ള 439 തസ്‌തികകളിലേക്ക് സുപ്രീംകോടതി വിധിയെ തുടർന്ന് സ്ഥിരനിയമനം വരുന്നു ദേവസ്വത്തിൽ ഈ തസ്‌തികകളിൽ വർഷങ്ങളായി ജോലി ചെയ്‌തു വരുന്ന താൽക്കാലിക ജീവനക്കാർക്ക് ഇതോടെ ജോലി നഷ്‌ടപ്പെടും. സുപ്രീംകോടതിയുടെ നിർദേശപ്രകാരം ഇവർക്ക് സ്‌ഥിര നിയമനത്തിൽ പ്രത്യേക പരിഗണനയും പ്രായപരിധിയിൽ ഇളവും ലഭിക്കും. എന്നാൽ ഇവർ എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ദേവസ്വത്തിൽ 439 ഒഴിവുകൾ ഉള്ളതായി ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ കേരള ദേവസ്വം റിക്രൂട്‌മെന്റ് ബോർഡിന് (കെഡിആർബി) റിപ്പോർട്ട് നൽകി. ഒരു മാസത്തിനകം നിയമന വിജ്‌ഞാപനം ഇറങ്ങും.

5 മാസത്തിനകം നിയമനം നടത്താനാകുമെന്ന് കെഡിആർബി ചെയർമാൻ കെ.ബി.മോഹൻദാസ് ‘മനോരമ’യോടു പറഞ്ഞു. ദേവസ്വത്തിൽ ആകെ 1029 തസ്‌തികകളാണ് ഉള്ളത്. ഇതിൽ 590 തസ്ത‌ികകളിൽ സ്‌ഥിരം ജീവനക്കാരുണ്ട് ബാക്കി 439 തസ്ത‌ികകളിൽ വർഷങ്ങളായി താൽക്കാലിക ജീവനക്കാരാണ് ജോലി ചെയ്തിരുന്നത് ദേവസ്വത്തിൽ 10 വർഷം താൽക്കാലികമായി ജോലി ചെയ്‌തവരെ ദേവസ്വം സ്ഥിരപ്പെടുത്താറുണ്ട് എന്നാൽ നിയമതടസ്സം ഉള്ളതിനാൽ ഇതിനു കഴിയാതെ വന്നു.

ഇതോടെ ജീവനക്കാർ സുപ്രീംകോടതിയെ സമീപിച്ച് 4 വർഷത്തിലേറെയായി കേസ് നടത്തി വരികയായിരുന്നു. 3 മാസം മുൻപ് കോടതി വിധി പറഞ്ഞു താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ കഴിയില്ലെന്നു വ്യക്‌തമാക്കി മാനുഷിക പരിഗണന വച്ചു പുതിയ നിയമനത്തിൽ ഇവരെ പ്രത്യേകം പരിഗണിക്കണമെന്ന് നിർദേശവും നൽകി തുടർന്ന് കെഡിആർബി ചെയർമാൻ കെ ബി മോഹൻദാസ് ദേവസ്വം ചെയർമാൻ വി കെ വിജയൻ ഭരണസമിതി അംഗങ്ങളായ മനോജ് ബി നായർ സി മനോജ് എന്നിവരുമായി ചർച്ച നടത്തി

എഴുത്തുപരീക്ഷ പാസാകുന്ന ദേവസ്വം താൽക്കാലിക ജീവനക്കാർക്ക് ജോലി ചെയ്‌ത വർഷങ്ങൾ കണക്കാക്കി അഭിമുഖത്തിൽ വെയ്‌റ്റേജ് നൽകും. പ്രായപരിധിയിലും ഇളവ് അനുവദിക്കും. ജോലി നഷ്‌ടപ്പെടുന്നവരിൽ 15 വർഷമായ താൽക്കാലിക ജീവനക്കാരുമുണ്ട് ഗുരുവായൂർ ക്ഷേത്രം, ഓഫിസ്, കിഴേടം ക്ഷേത്രങ്ങൾ, ഗെസ്‌റ്റ് ഹൗസുകൾ, ആനക്കോട്ട, ഗോകുലം, മെഡിക്കൽ സെന്റർ, ഇംഗ്ലിഷ് മീഡിയം സ്കൂ‌ൾ എന്നിവിടങ്ങളിലാണ് 439 തസ്ത‌ികകളിൽ ഒഴിവു വരുന്നത് തസ്‌തിക, ബ്രാക്കറ്റിൽ ഒഴിവുകളുടെ എണ്ണം റൂം ബോയ്‌സ് (119), സാനിറ്ററി വർക്കർ (115), വാച്ച് മാൻ (31), പശുപാലകർ (30), എൽഡി ക്ലാർക്ക് (23), അസി ലൈൻമാൻ (16), ഹെൽപർ (14), കീഴേടം ശാന്തിക്കാർ (12), വിളക്കു തുടയ്ക്കൽ (8) പ്ലമർ (6), ഗ്രേഡ് 2 വർക്കർ (4), ആയ (3) ഓരോ ഒഴിവുകൾ മാത്രമുള്ളതാണ് മറ്റു തസ്തികകൾ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments