Thursday, November 21, 2024
HomeAnnouncementsതൃശ്ശൂരിൽ ഇന്ന്
spot_img

തൃശ്ശൂരിൽ ഇന്ന്

ഇന്നത്തെ പരിപാടി

തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രി: നവീകരിച്ച ഓങ്കോളജി വിഭാഗം ഉദ്ഘാടനവും റേഡിയേഷൻ ഓങ്കോളജി പ്രൊജക്‌ട് പ്രഖ്യാപനവും സ്തനാർബുദ ബോധവൽക്കരണവും. ഉദ്ഘാടനം നടി മഞ്ജു വാരിയർ 11.00.

വൈദ്യുതി മുടക്കം ചേലക്കര: ഉഴുന്നുംപറമ്പ്, ചോലപ്പറമ്പ് ട്രാൻസ്ഫോമർ പരിധികളിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പഴയന്നൂർ: കല്ലേപ്പാടം മേഖലയിൽ ഇന്ന് 9 മുതൽ 12 വരെയും കുമ്പളക്കോട് 12 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും..

വള്ളത്തോൾ സ്മൃതി ഇന്ന്

ചെറുതുരുത്തി: മഹാകവി വള്ളത്തോൾ സാഹിത്യ സാംസ്‌കാരിക സമിതി പിഎൻഎൻഎം ആയുർവേദ മെഡിക്കൽ കോളജിന്റെ നേതൃത്വത്തിൽ നടത്തുന്ന വള്ളത്തോൾ സ്‌മൃതിയും, കോളജ് വിദ്യാർഥികൾക്കായുള്ള കവിതാലാപന മത്സരവും ഇന്ന്, രാവിലെ 9.30ന് പിഎൻഎൻഎം ആയുർവേദ കോളജിൽ നടക്കുന്ന പരിപാടി കലാമണ്ഡലം വൈസ് ചാൻസലർ പ്രഫ. ബി. അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

തൃശൂർ: കെൽട്രോണിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് (പ്ലസ്ട്ര), പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിങ് (എസ്എസ്എൽസി) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് എത്തണം. 9072592412. അദാലത്ത് 9ന്

തൃശൂർ: സംസ്ഥഥാന-ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികളുടെ നേതൃത്വത്തിൽ നാഷനൽ ലോക് അദാലത്ത് 9ന് നടത്തും. തൃശൂർ, തലപ്പിള്ളി, മുകുന്ദപുരം, ചാവക്കാട്, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലെ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളിലാണ് അദാലത്ത്. ജില്ലാ-സബ് കോടതികൾ, മുൻസിഫ്-കുടുംബ കോടതികൾ എന്നിവിടങ്ങളിൽ നിലവിലുള്ള കേസുകൾ, തർക്കങ്ങളും പരാതികളും പരിഗണിക്കും. പരാതിക്കാർക്ക് 25ന് അകം ജില്ലാ നിയമ സേവന അതോറിറ്റിയെയും ബന്ധപ്പെട്ട താലൂക്ക് കമ്മിറ്റികളെയും സമീപിക്കാം. ചെക്ക് കേസുകൾ, ബാങ്കുകൾ ഉൾപ്പെടെയുള്ള വിവിധ ധനകാര്യ സ്‌ഥാപനങ്ങളിലെ ലോൺ റിക്കവറി, തൊഴിൽ തർക്കങ്ങൾ തുടങ്ങിയവയും പരിഗണിക്കും. വിവരങ്ങൾക്ക്: 0487 2363770 (ജില്ല), 0487 2363323 (തൃശൂർ താലൂക്ക്), 04884 295301 (തലപ്പിള്ളി), 0480 2950399 (മുകുന്ദപുരം), 0487 2952018 (ചാവക്കാട്), 80787 41350 (കൊടുങ്ങല്ലൂർ).
യോഗാസന മത്സരം നവംബർ 24ന്

ത്യശൂർ: ജില്ലാ യോഗ അസോസിയേഷൻ്റെ വി.ആർ.അയ്യർ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കു വേണ്ടിയുള്ള 36-ാം യോഗാസന മത്സരം നവംബർ 24ന് വിവേകോദയം ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. 10 മുതൽ 60 വയസ്സുവരെയുള്ളവർക്കു പങ്കെടുക്കാം. സ്ത്രീകൾക്കും പുരുഷൻമാർക്കും വ്യത്യസ്‌ത പ്രായവിഭാഗങ്ങളിൽ 16 കാറ്റഗറികളിലാണ് മത്സരം. പങ്കെടുക്കുന്നവർ റൗണ്ട് വെസ്റ്റ‌ിലെ തിരുവമ്പാടി ദേവസ്വം ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫിസിലെത്തി പേര് റജിസ്‌റ്റർ ചെയ്യണം. 9495885248.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments