Tuesday, February 17, 2026
HomeCity News'പുലി വയറി'ൽ എൽഡിഎഫ് സ്ഥാനാർഥികൾ
spot_img

‘പുലി വയറി’ൽ എൽഡിഎഫ് സ്ഥാനാർഥികൾ

തൃശൂർ: പുലികളിയുടെ നാടായ തൃശൂരിൽ ‘പുലി വയറി’ലും എൽഡിഎഫ് സ്ഥാനാർഥികൾ. തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന്റെ ഭാഗമായി തൃശൂർ കോർപറേഷനുമുന്നിലാണ് പുലികൾ ചുവടുവച്ചത്. പാട്ടുരായ്ക്കൽ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി പി വി പങ്കജാക്ഷന്റെയും കോട്ടപ്പുറം ഡിവിഷൻ സ്ഥാനാർഥി പി ഹരിയുടെയും ചിത്രങ്ങളാണ് പുലി വയറിൽ വരച്ചത്. തെരഞ്ഞെടുപ്പ് ചിഹ്നമായ ചുറ്റിക അരിവാൾ നക്ഷത്രവും വയറിൽ വരച്ചു. നാലോണ നാളിൽ പുലികളിക്ക് ഇറങ്ങുന്ന കുഞ്ഞാവ, പ്രജോഷ്, സുകുമാരൻ, ഷക്കീർ എന്നിവരാണ് പുലിവേഷം കെട്ടി ചുവടുവച്ചത്. എൽഡിഎഫ് പ്രവർത്തകരുടെ തോളിലേറി യുവതിയും യുവാവും ചെങ്കാടികൾ വീശിയോടെ ആവേശം വാനോളം ഉയർന്നു. നഗരത്തിലെ ചുമട്ടുതൊഴിലാളികളും ചെങ്കൊടികളുമായി കലാശക്കൊട്ടിന്റെ ഭാഗമായി. യുഡിഎഫ് പ്രവർത്തകർ തൃശൂർ ജോസ് തിയറ്ററിന് മുന്നിലും എൻഡിഎ പ്രവർത്തകർ രാഗം തിയറ്ററിന് മുൻവശത്തുമായിരുന്നു കേന്ദ്രീകരിച്ചത്. കോർപറേഷനിൽ ഒല്ലൂർ, മണ്ണുത്തി, വിൽവട്ടം, അയ്യന്തോൾ, കൂർക്കഞ്ചേരി സോണൽ മേഖലകളിലും എൽഡിഎഫ് നേതൃത്വത്തിൽ നടത്തിയ കൊട്ടിക്കലാശം ആവേശമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments