ബാലതാരമായി വെള്ളിത്തിരയിലും ടെലിവിഷന്‍ ഷോകളിൽ അവതാരകയായും തിളങ്ങിയ താരമാണ് മീനാക്ഷി അനൂപ്. ഒപ്പം, അമര്‍ അക്ബര്‍ അന്തോണി, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ മീനാക്ഷി പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്നാണ് വൈറലായി മാറുന്നത്. അതിനുള്ള കാരണം ആ എഴുത്തുകൾ തന്നെയാണ്. മാത്രമല്ല, പോസ്റ്റിന് താഴെ വരുന്ന കമന്റുകൾക്കും താരം രസകരമായ മറുപടികൾ നൽകാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിൽ ഒരു പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. മതനിരപേക്ഷതയെക്കുറിച്ചാണ് പുതിയ പോസ്റ്റ്. ‘മത’മിളകില്ല തനിക്കെന്ന് ഓരോ ആളിനും ഉറപ്പാക്കാനായാൽ തനിയെ നടപ്പായിക്കോളും ‘മതനിരപേക്ഷത’യെന്നാന്ന് മീനാക്ഷി പറയുന്നത്. ഇന്ത്യൻ സാഹചര്യത്തിൽ മതനിരപേക്ഷത പൂർണമായി സാധ്യമാണോ എന്നും പോസ്റ്റിൽ ചോദിക്കുന്നുണ്ട്.
പോസ്റ്റിന്റെ പൂർണരൂപം
‘മത മതിലുകൾക്കപ്പുറമാണ് … മതനിരപേക്ഷത’
ചോദ്യം… “നമ്മുടെ നാട്ടിൽ മത നിരപേക്ഷത എന്നത് പൂർണ്ണമായ അർത്ഥത്തിൽ സാദ്ധ്യമാണോ” …
. വളരെ വലിയ അർത്ഥ തലങ്ങളുള്ള വിഷയമാണ് എൻ്റെ അറിവിൻ്റെ പരിമിതിയിൽ… ചെറിയ വാചകങ്ങളിൽ .. ഉത്തരം
‘മത’മിളകില്ല തനിക്കെന്ന് ഓരോ ആളിനും ഉറപ്പാക്കാനായാൽ തനിയെ നടപ്പായിക്കോളും ‘മതനിരപേക്ഷത’യെന്നാണെൻ്റെ ‘മതം ‘…..


