Wednesday, February 11, 2026
HomeBREAKING NEWSതൃശൂരിൽ തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു
spot_img

തൃശൂരിൽ തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു

തൃശൂർ: തൃശൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു. തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരൻ സുനിലിനും ഡ്രൈവർ അനീഷിനുമാണ് വെട്ടേറ്റത്. മൂന്നാംഗ സംഘമാണ് ആക്രമിച്ചത്.

വെളപ്പായയിലെ സുനിലിൻ്റെ വീടിനു മുന്നിൽ വെച്ചായിരുന്നു ഗുണ്ടാ സംഘങ്ങളുടെ ആക്രമണം. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോർട്ട്.

സുനിലിനും അനീഷിൻ്റെയും കാലിനാണ് വെട്ടേറ്റത്. ക്വട്ടേഷൻ ആക്രമണമാണെന്ന് പൊലീസ് സൂചിപ്പിച്ചു. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments