കുന്നംകുളം:കടവല്ലൂരിൽ ലോറി തട്ടിയതിനെ തുടർന്ന് റോഡരികിലെ പൂമരത്തിൻ്റെ കൊമ്പ് പൊട്ടി വീണ് കാർ യാത്രക്കാരി മരിച്ചു. മലപ്പുറം സ്വദേശിനി ആതിര (27) ആണ് മരിച്ചത്. വ്യാഴം രാത്രി ഏഴോടെ ഉണ്ടായ അപകടത്തിലാണ് മരക്കൊമ്പ് ശരീരത്തിൽ കുത്തിക്കയറി യുവതി മരിച്ചത്. കടവല്ലൂർ അമ്പലം സ്റ്റോപ്പിനടുത്താണ് അപകടം. ചങ്ങരംകുളം ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിയും കാറും. ലോറിയുടെ മുകൾഭാഗം തട്ടി കൊമ്പ് പൊട്ടിവീണ് പുറകിൽ വരികയായിരുന്ന കാറിനുള്ളിലേക്ക് കുത്തിക്കയറുകയായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.


