തൃശ്ശൂർ: കവി എ. അയ്യപ്പന്റെ ഓർമയ്ക്കായി അയനം സാംസ്കാരികവേദി ഏർപ്പെ ടുത്തിയ പതിന്നാലാമത് അയനം – എ. അയ്യപ്പൻ കവിതാപുരസ്ക്കാരത്തിന് (11111 രൂപ) കൃതികൾ ക്ഷണിച്ചു. 2022 ജനുവ രി മുതൽ 2025 ഓഗസ്റ്റ് വരെ ആദ്യപതി പ്പായി പുറത്തിറങ്ങിയ മലയാള കവിതാ സമാഹാരത്തിനാണ് പുരസ്കാരം. എഴു ത്തുകാർക്കും പ്രസാധകർക്കും വായന ക്കാർക്കും പുസ്തകങ്ങൾ അയയ്ക്കാം. പു സ്തകത്തിന്റെ നാല് കോപ്പികൾ വിജേഷ് എടക്കുന്നി, ചെയർമാൻ, അയനം സാം സ്കാരിക വേദി, അയനം – ഡോ. സുകു മാർ അഴീക്കോട് ഇടം, ചേലൂർ സെവൻ ത്ത് അവന്യൂ, റൂം നമ്പർ 5 സി, കോര പ്പത്ത് ലെയിൻ, തൃശ്ശൂർ – 20. ഫോൺ: 9388922024 എന്ന വിലാസത്തിൽ നവം ബർ 30-ന് മുൻപായി ലഭിക്കുന്ന വിധ ത്തിൽ അയയ്ക്കാം.


