Saturday, December 13, 2025
HomeBREAKING NEWSബസ് കോൺഗ്രസ് ഓഫീസിലേക്ക് ഇടിച്ചുകയറി ആറുപേർക്ക് പരിക്ക്
spot_img

ബസ് കോൺഗ്രസ് ഓഫീസിലേക്ക് ഇടിച്ചുകയറി ആറുപേർക്ക് പരിക്ക്

തൃശൂർ: അളഗപ്പനഗറിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കോൺഗ്രസ് പാർട്ടി ഓഫീസിലേക്ക് ഇടിച്ചു കയറി. ഡ്രൈവർ ഉൾപ്പടെ ആറ് യാത്രക്കാർക്ക് അപകടത്തിൽ പരുക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമുള്ളതല്ല. പാർട്ടി ഓഫീസിന് മുൻപിൽ ആളുകൾ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി.

ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു അപകടം. തൃശൂരിൽ നിന്ന് വരാക്കരയിലേക്ക് പോവുകയായിരുന്ന പി.എം. ട്രാവൽസ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് എതിർദിശയിലേക്ക് പാഞ്ഞുവന്ന് പാർട്ടി ഓഫീസിൻ്റെ മതിൽ തകർത്ത് കെട്ടിടത്തിൽ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ പാർട്ടി ഓഫീസിലെ കൊടിമരം തകർന്നു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി നേതാക്കളും പ്രവർത്തകരും പുറത്ത് പോയ സമയത്തായിരുന്നു അപകടം. അതുകൊണ്ട് വലിയ അപകടം ഒഴിവായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments