തൃശൂർ: തൃശൂർ പറപ്പൂക്കരയിൽ യുവാവിനെ കുത്തിക്കൊന്നു. സഹോദരിയെ കളിയാക്കിയതിന് ആണ് അയൽവാസി രോഹിത്ത് യുവാവിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ പറപ്പൂക്കര സ്വദേശി അഖിൽ (28 ) ആണ് മരിച്ചത്.
രോഹിത്തിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. രോഹിത്തിന്‍റെ സഹോദരിയോട് അഖിൽ മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതാണ് കൊലയ്ക്ക് കാരണം. അഖിലിന്‍റെ വീടിന് മുൻപിലെ റോഡിലായിരുന്നു കൊലപാതകം.


