Wednesday, February 11, 2026
HomeCity Newsതൃശ്ശൂർ നഗരത്തിൽ ഡ്രോൺ മാപ്പിങ് ആരംഭിച്ചു
spot_img

തൃശ്ശൂർ നഗരത്തിൽ ഡ്രോൺ മാപ്പിങ് ആരംഭിച്ചു

തൃശൂർ:ശക്തൻ നഗറിൽ നവ നഗരഹൃദയ രൂപകൽപ്പനയ്ക്കായി ഡ്രോൺ ഏരിയൽ മാപ്പിങ് ആരംഭിച്ചു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ലോക്കൽ ഏരിയ പ്ലാനിങ് സമീപനത്തോടെ നടപ്പാക്കുന്ന വിശദ നഗരാസൂത്രണ പദ്ധതി രൂപീകരിക്കുവാനായി പ്രാഥമിക നടപടികളുടെ ഭാഗമായാണ് ഡ്രോൺ ഏരിയൽ മാപ്പിങ് ആരംഭിച്ചത്. ശക്തൻ നഗറിൽ ആധുനിക വിപണന കേന്ദ്രങ്ങൾ, നഗര ചത്വരങ്ങൾ, ബസ് ട്രാൻസിറ്റ് സ്‌റ്റേഷൻ, ഉദ്യാനങ്ങൾ, ഫുട് പാത്തുകൾ, റോഡുകൾ, തെരുവ് പ്രകാശ സംവിധാനം, ജലനിർഗമന പാതകൾ, ഖരമാലിന്യ നിർമാർജന സംവിധാനം എന്നിവ ഉൾപ്പെടുത്തിയ സ്‌മാർട്ട് നവനഗര ഹൃദയ കേന്ദ്രം ഒരുക്കുന്നതാണ് ലക്ഷ്യം. ഡ്രോൺ ഏരിയൽ മാപ്പിങ് മേയർ എം കെ വർഗീസ് ഉദ്ഘാടനം ചെയ്‌തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വർഗീസ് കണ്ടംകുളത്തി, നഗരാസൂത്രണകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മുകേഷ് കൂളപ്പറമ്പിൽ, കൗൺസിലർ സിന്ദു ആൻ്റോ ചാക്കോള എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments