Wednesday, February 18, 2026
HomeAnnouncementsതൃശ്ശൂർ അതിഥി റിഹാബിലിറ്റേഷൻ സെന്ററിൽ സൗജന്യ ചികിത്സാ ക്യാമ്പ്
spot_img

തൃശ്ശൂർ അതിഥി റിഹാബിലിറ്റേഷൻ സെന്ററിൽ സൗജന്യ ചികിത്സാ ക്യാമ്പ്

തൃശൂർ: ജീവൻ ജ്യോതി മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ നേതൃത്വത്തിൽ തൃശൂർ അതിഥി റിഹാബിലിറ്റേഷൻ സെന്ററിൽ ഡിസംബർ 6-ന് സൗജന്യ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന ക്യാമ്പിൽ വിവിധ ചികിത്സാ സേവനങ്ങൾ സൗജന്യമായി ലഭ്യമാണ്

സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, എജുക്കേഷൻ തെറാപ്പി, ബിഹേവിയർ തെറാപ്പി, സെൻസറി ഇന്റഗ്രേഷൻ തെറാപ്പി, ഓക്ക്യുപേഷണൽ തെറാപ്പി, സ്പെഷ്യൽ എജുക്കേഷൻ തെറാപ്പി, ആയുര്‍വേദ ചികിത്സ, യോഗ തെറാപ്പി, ഡെവലപ്മെന്റൽ തെറാപ്പി എന്നിവ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷനും രജിസ്ട്രേഷനും ക്യാമ്പിൽ ലഭ്യമാകും. ഹോളി ഫാമിലി സ്കൂളിനടുത്തുള്ള മ്യൂസിയം ക്രോസ് ലെയ്ൻ റോഡിലെ അതിധി സെന്ററിലാണ് ക്യാമ്പ് നടത്തുന്നത്.

കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക: 9744777110

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments