Wednesday, November 19, 2025
HomeEntertainment‘ദേശീയ അവാർഡ് മമ്മൂട്ടിയെ അർഹിക്കുന്നില്ല; വേടൻ യുവതലമുറയുടെ ശബ്ദം’; പ്രകാശ് രാജ്
spot_img

‘ദേശീയ അവാർഡ് മമ്മൂട്ടിയെ അർഹിക്കുന്നില്ല; വേടൻ യുവതലമുറയുടെ ശബ്ദം’; പ്രകാശ് രാജ്

ദേശീയ അവാർഡ് മമ്മൂട്ടിയെ അർഹിക്കുന്നില്ലെന്ന് സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷൻ പ്രകാശ് രാജ്. മമ്മൂട്ടി യുവതാരങ്ങൾക്ക് കൂടി പ്രചോദനമാണ്. മമ്മൂക്ക ചെറുപ്പക്കാരുമായി കടുത്ത മത്സരത്തിൽ ആണ്. മമ്മൂട്ടി അഭിനയിക്കുകയല്ല അദ്ദേഹത്തിന്റെ ഭാവങ്ങൾ തന്നെ അത്ഭുതപ്പെടുത്തുന്നതാണെന്നും പ്രകാശ് രാജ് പറഞ്ഞു.

വേടൻ യുവതലമുറയുടെ ശബ്ദമാണെന്ന് പ്രകാശ് രാജ് പറഞ്ഞു. മമ്മൂട്ടിയെ തേടി ഏഴാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന അവാർഡ് എത്തുന്നത്. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയിലൂടെയാണ് ഇക്കുറി മമ്മൂട്ടിയെ തേടി ബഹുമതി എത്തിയത്. വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന ചിത്രമാണ് പേട്രിയറ്റ്. അനാരോഗ്യത്തെത്തുടർന്നുണ്ടായ ചെറിയൊരിടവേളക്ക് ശേഷം പേട്രിയറ്റിന്‍റെ സെറ്റിലെത്തിയ മെഗാസ്റ്റാറിന് ആരാധകർ വൻവരവേൽപ്പാണ് നൽകിയത്. പേട്രിയറ്റും കളങ്കാവലും ഉടൻ പ്രദർശനത്തിനെത്തും. പുരസ്കാരങ്ങളും അംഗീകാരങ്ങളും ഏറ്റുവാങ്ങി ആ യാത്ര തുടരുകയാണ്.

ഐ.വി. ശശിയുടെ സംവിധാനത്തിൽ 1984ൽ പുറത്തിറങ്ങിയ അടിയൊഴുക്കുകൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്‍റെ ആദ്യ സംസ്ഥാന അവാർഡ് ലഭിച്ചത്.ഏറ്റവും കൂടുതൽ തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നടനെന്ന റെക്കോർഡും ഇനി മമ്മൂട്ടിക്കാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments