പാഞ്ഞാൾ: വാഴക്കോട് പ്ലാഴി സംസ്ഥാനപാതയിലെ കിള്ളിമംഗലം ഉദുവടിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് പാതയോരത്ത് പച്ചക്കറിക്കച്ചവടം ചെയ്തിരുന്ന യുവാവ് മരിച്ചു. ഉദുവടി ഉന്നതിയിൽ രമേശ് (43) ആണ് മരിച്ചത്. തിങ്കൾ വൈകിട്ട് അഞ്ചോടെയാണ് സംഭവം. തൃശൂർ ഭാഗത്തുനിന്നും ചേലക്കര ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം തെറ്റി രമേശിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ രമേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ രാധയോടൊപ്പമായിരുന്നു രമേശ് കച്ചവടം ചെയ്തിരുന്നത്. അപകടത്തിൽ ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചേലക്കര പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ.മക്കൾ: രാഹുൽ, രോഹിത്.


