ആമ്പല്ലൂർ: ദേശീയപാതയിൽ അടിപ്പാതക്കായി കുഴിച്ച കുഴിയിലേക്ക് വീണ് കാൽനടയാത്രക്കാരന് പരിക്കേ റ്റു. ആന്ധ്രപ്രദേശ് സ്വദേശി പ്രസാദിനാണ് (65) പരിക്കേറ്റത്.
വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. 15 അടിയിലേറെ താഴ്‌ചയുള്ളതാണ് കുഴി. രണ്ടടിയോളം വെള്ളവുമുണ്ടായിരുന്നു. തനിയെ കയറാനാകാതെ വന്നതോടെ ഇയാൾ ബഹളം വെക്കുകയായിരുന്നു. തുടർന്ന് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി കോണി ഉപയോഗിച്ച് കരക്കുകയറ്റി പ്രാഥമിക ചി കിത്സക്കായി പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ചാലക്കുടി ഭാഗത്തേക്ക് ബസുകൾ നിർത്തുന്ന കാത്തിരിപ്പുകേന്ദ്രത്തിൽ നിന്നു ദേശീയപാതയുടെ എതി ർവശത്തേക്കുള്ള ലോഡ്‌ജിലേക്ക് പോയതായിരുന്നു പ്രസാദ്. അശ്രദ്ധമായി കാലിടറി കുഴിയിലേക്ക് പതി ക്കുകയായിരുന്നു. അതേസമയം, അടിപ്പാത നിർമാണം ആരംഭിച്ചപ്പോൾ മുതൽ ആമ്പല്ലൂർ ജങ്ഷനിൽ രാ ത്രിയിലെ വെളിച്ചക്കുറവ് പരിഹരിക്കാൻ അധിക്യതർ ഇടപെടുന്നില്ലെന്ന പരാതി വ്യാപകമാണ്.