തൃശൂർ : വെടിക്കെട്ടുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാർപുറത്തിറക്കിയ വിജ്‌ഞാപനം തിരുത്തണമെന്നാവശ്യപ്പെട്ടു പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ സംയുക്‌ത ഫോറം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കു കത്തയച്ചു വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന സ്‌ഥലവും ഫയർലൈനും തമ്മിലെ അകലം 45 മീറ്ററിൽ നിന്ന് 200 മീറ്ററാക്കുന്നത് അനുചിതമാണെന്നും 45 മീറ്റർ പുനഃസ്ഥാപിക്കണമെന്നും ദേവസ്വങ്ങളുടെ കത്തിൽ പറയുന്നു പാറമേക്കാവ് സെക്രട്ടറി ജി. രാജേഷും തിരുവമ്പാടി സെക്രട്ടറി കെ. ഗിരീഷ് കുമാറും സമർപ്പിച്ച കത്തിലെ മറ്റ് ആവശ്യങ്ങൾ ഇങ്ങനെ.
ഫയർലൈനും കാണികളും തമ്മിലെ അകലം 100 മീറ്റർ വേണമെന്നു വിജ്‌ഞാപനത്തിലുണ്ട് എന്നാൽ, തൃശൂർ പൂരത്തിൽ വെടിക്കെട്ടു തുടങ്ങുന്നതു മാലപ്പടക്കത്തിലാണ് വലിയ അമിട്ടുകൾ കലാശസ്‌ഥലത്താണു പൊട്ടുക. മാലപ്പടക്കം പൊട്ടുന്ന ഫയർലൈനിൽ കാണികളുമായി 50 മീറ്ററും കലാശസ്‌ഥലത്ത് 70 മീറ്ററുമായി അകലം ഭേദഗതി ചെയ്യണം.
ഫയർലൈനിൽ നിന്ന് 100 മീറ്റർ അകലെയാകണം വെടിക്കെട്ടുപുര (അസംബ്ലിങ് ഷെഡ്) എന്നു വിജ്‌ഞാപനത്തിലുണ്ട് എന്നാൽ വെടിക്കെട്ടു സമയത്ത് വെടിക്കെട്ടുപുര ഒഴിഞ്ഞ നിലയിലാകും. അതുകൊണ്ട് അകലം 15 മീറ്ററായി ചുരുക്കണം
വെടിക്കെട്ടുകാർക്ക് സുരക്ഷാവസ്ത്രം, കേൾവിരക്ഷാ സഹായി, നേത്രസുരക്ഷാ ഗ്ലാസ് തുടങ്ങിയവ വേണമെന്നു നിഷ്‌കർഷിക്കുന്നു ഇതു പുനഃപരിശോധിക്കുകയും നിർദേശത്തിന്റെ കടുപ്പം കുറയ്ക്കുകയും വേണം. ആശുപ്രതികളുടെയും സ്‌കൂളുകളുടെയും 250 മീറ്റർ പരിധിയിൽ വെടിക്കെട്ടു നടത്തുമ്പോൾ അനുമതിപത്രം വാങ്ങണമെന്ന നിബന്ധനയിൽ പ്രവർത്തിക്കുന്ന’ സ്‌കൂളുകൾ എന്നാക്കണം.
വെടിക്കെട്ടിനുള്ള ഇരുമ്പു കുഴലുകൾക്കിടയിലെ അകലം സംബന്ധിച്ച നിർദേശവും ഒഴിവാക്കണം കുഴലുകൾക്കിടയിൽ 10 മീറ്റർ അകലം അനാവശ്യം
വെടിക്കെട്ടു കുഴലുകളല്ലാതെ മറ്റ് ലോഹ ഉപകരണങ്ങൾ പാടില്ലെന്ന നിബന്ധന പുനഃപരിശോധിക്കണം പുരം വെടിക്കെട്ടിൽ പേപ്പർ ട്യൂബുകളടക്കം ഉപയോഗിക്കുന്നുണ്ട് ഇവ മണ്ണിൽ ഉറപ്പിച്ചു നിർത്താൻ ഇരുമ്പു കമ്പികളും കൊളുത്തുകളും
ഉപയോഗിക്കുന്ന രീതി 7 പതിറ്റാണ്ടായി തുടരുന്നതാണ്200 മീറ്റർ അകലം: ശുപാർശ ആരുടേതെന്ന് അവ്യക്‌തം തൃശൂർ • വെടിക്കെട്ടു നിയന്ത്രണങ്ങൾക്കുള്ള കേന്ദ്ര സർക്കാരിന്റെ വിവാദ വിജ്‌ഞാപനത്തിൽ സാമഗ്രികൾ സൂക്ഷിക്കുന്നയിടവും (മാഗസിൻ) വെടി പൊട്ടിക്കുന്ന സ്‌ഥലവും (ഫയർലൈൻ) തമ്മിൽ 200 മീറ്റർ അകലം വേണമെന്ന നിർദേശം ഉൾപ്പെട്ടതെങ്ങനെയെന്ന ചോദ്യമുയരുന്നു ഇങ്ങനെയൊരു ശുപാർശ നൽകിയിട്ടില്ലെന്ന് 2016 ൽ 110 പേരുടെ മരണത്തിനിടയാക്കിയ കൊല്ലം പുറ്റിങ്ങൽ അപകടം അന്വേഷിച്ച കേന്ദ്ര കമ്മിഷനിൽ അംഗമായിരുന്ന ഡോ. ആർ. വേണുഗോപാൽ വ്യക്തമാക്കിയിട്ടുമുണ്ട്
പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാൻ പെസോ (പെട്രോളിയം ആൻഡ് എസ്‌ക്‌പ്ലോസിവ് സേഫ്റ്റി ഓർഗനൈസേഷൻ) ഉപാധ്യക്ഷൻ ഡോ.എ.കെ.യാദവ്, ഡോ.ആർ വേണുഗോപാൽ, ഡോ ജിഎ റെഡ്‌ഡി, ഡോ രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സമിതിയെയാണ് കേന്ദ്രസർക്കാർ നിയോഗിച്ചിരുന്നത് കേന്ദ്ര വിജ്‌ഞാപനത്തിൽ പറയുന്ന മറ്റു നിബന്ധനകൾ കമ്മിഷൻ്റെ ശുപാർശ കൂടി പരിഗണിച്ച് ഉൾപ്പെടുത്തിയതാണ് അവയിൽ പ്രധാനപ്പെട്ടവ ഫയർലൈനും കാണികളും തമ്മിൽ 100 മീറ്റർ അകലം വേണം.
വെടിക്കെട്ടു നടത്തിപ്പുകാർക്ക് ഫയർവർക്ക് ഡിസ്പ്ലേ ഓപ്പറേറ്റർ, അസി ഓപ്പറേറ്റർ എന്നിങ്ങനെ പ്രത്യേക ലൈസൻസ് സംവിധാനം ഏർപ്പെടുത്തണം ഓപ്പറേറ്ററുടെ ലൈസൻസിൻ്റെ കാലാവധി 5 വർഷം ഇവർക്കു ഫ്ലൂറസൻ്റ് നിറമുള്ള യൂണിഫോം നൽകണം മാഗസിനും വെടിക്കെട്ടിനും പ്രത്യേക ലൈസൻസ് വേണം മാഗസിൻ ലൈസൻസ് നൽകേണ്ടതു പെസോ വെടിക്കെട്ട് അനുമതി നൽകേണ്ടത് കലക്ടർ വെടിക്കെട്ടിനു 2 ദിവസം മുൻപു മോക്ഡിൽ
നടത്തണം