ചാവക്കാട്: തൃശ്ശൂരിലെ ഒരുമനയൂരിൽ സ്‌കൂൾ അധ്യാപകൻ കാറിടിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഒരുമനയൂർ മുത്തമ്മാവ് നീലങ്കാവിൽ കാർബെല്ലിനാൺ (46) പരിക്കേറ്റത്. ഇയാളെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം രണ്ടോടെ ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ചർച്ചിന് സമീപമാണ് സംഭവം സ്‌കൂൾ അധ്യാപകൻ ആണ് കാർ പല പ്രാവശ്യം കാർബെല്ലിനെ ഇടിപ്പിച്ച ശേഷം നിർത്താതെ പോയത്. മുൻവൈരാഗ്യമാണ് കാരണമെന്ന് പറയുന്നു.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.