മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം 2007 പ്രകാരം മെയിന്റനന്‍സ് ട്രിബ്യൂണലില്‍ കണ്‍സീലിയേഷന്‍ (അനുരഞ്ജന) ഉദ്യോഗസ്ഥരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തൃശൂര്‍ ആര്‍.ഡി.ഒ ഓഫീസിലും ഇരിങ്ങാലക്കുട ഓഫീസിലുമാണ് നിയമനം. മുതിര്‍ന്ന പൗരന്മാരുടെയും ദുര്‍ബല വിഭാഗങ്ങളുടെയും ക്ഷേമ പ്രവര്‍ത്തങ്ങളിലോ വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യനിര്‍മ്മാര്‍ജനം, സ്ത്രീശാക്തീകരണം, സാമൂഹിക ക്ഷേമം, ഗ്രാമവികസനം തുടങ്ങിയ മേഖകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയിലോ കുറഞ്ഞത് രണ്ടു വര്‍ഷത്തെ സേവനമുള്ളവരായിരിക്കണം. ഈ സംഘടനയുടെ മുതിര്‍ന്ന ഭാരവാഹിയുമായിരിക്കണം. താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ സഹിതം ചെമ്പൂക്കാവ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹിക നീതി ഓഫീസില്‍ ഒക്ടോബര്‍ 15 നകം അപേക്ഷ നല്‍കണം. ഫോണ്‍: 0487 2321702.