സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും അനുവദിച്ച ക്ഷാമബത്തയുടെ കുടിശ്ശിക കൂടി പ്രാബല്യ തീയതി മുതൽ അനുവദിക്കണമെന്നാവശ്യപ്പെട്ട് എഫ്എസ്ഇടിഒ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. തൃശൂർ കലക്ടറേറ്റിന് മുന്നിൽ നടന്ന പ്രകടനം എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സാജൻ ഇഗ്നേഷ്യസ് അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി വരദൻ, കെജിഒഎ ഏരിയ സെക്രട്ടറി വി എൻ ഹരിറാംകുമാർ, പി അജിത, പി എ ലിജോ എന്നിവർ സംസാരിച്ചു.