Sunday, December 22, 2024
HomeCity Newsമരുന്നുവില വർധനയ്‌ക്കെതിരെ 
ജനകീയ പ്രതിഷേധം
spot_img

മരുന്നുവില വർധനയ്‌ക്കെതിരെ 
ജനകീയ പ്രതിഷേധം

മരുന്നുവില വർധന  ഉപേക്ഷിക്കുക, പൊതുമേഖലാ ഔഷധക്കമ്പനികൾ പുനരുജ്ജീവിപ്പിക്കുക എന്നീ മുദ്രാവാക്യവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  നേതൃത്വത്തിൽ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു.  

തൃശൂർ ജനറൽ ആശുപത്രിക്കു മുന്നിൽ കെഎംഎസ്‌ആർഎ സംസ്ഥാന കമ്മിറ്റി അംഗം രോഷിത് ശശി ഉദ്‌ഘാടനം ചെയ്‌തു. സി ബാലചന്ദ്രൻ അധ്യക്ഷനായി. പരിഷത്ത് ജില്ലാ പ്രസിഡന്റ് പ്രൊഫ. സി വിമല, സി സന്തോഷ്‌, കെ ആർ ജനാർദനൻ, സോമൻ കാര്യാട്ട്‌ എന്നിവർ സംസാരിച്ചു. 

ഇരിങ്ങാലക്കുട ആശുപത്രി, വടക്കാഞ്ചേരി ആശുപത്രി, പുത്തൻചിറ സിഎച്ച്‌സി, അന്തിക്കാട് ആശുപത്രി, പെരിഞ്ഞനം സിഎച്ച്‌സി, ചാവക്കാട് ആശുപത്രി, അവണൂർ പിഎച്ച്‌സി എന്നിവിടങ്ങളിൽ പ്രതിഷേധ സദസ്സുകൾ  സംഘടിപ്പിച്ചു. ലഘുലേഖകളും  വിതരണം ചെയ്തു. പി  മുരളീധരൻ, വി മനോജ് കുമാർ, കെ ആർ അനിൽകുമാർ, രതി എം ശങ്കർ, ഇല്യാസ്, കെ എം ബേബി, സത്യൻ തോട്ടേക്കാട്ട്‌  എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments