സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
തിരക്കിൽ നിന്നെല്ലാം മാറി ലണ്ടനിൽ അവധിക്കാലം ആഘോഷിക്കുന്ന മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും വീഡിയോയാണ് ആരാധകർക്കിടയിൽ കഴിഞ്ഞ രണ്ടുദിവസങ്ങളായി ശ്രദ്ധനേടുന്നത്.
തിരക്കേറിയ ഒരു തെരുവിൽനിന്നുള്ളതാണ് പുറത്തുവന്നിരിക്കുന്ന വീഡിയോ. ഡാർക്ക് ആഷ് നിറത്തിലുള്ള ഡ്രസിൽ സ്റ്റൈലായിട്ടാണ് മമ്മൂട്ടി എങ്കിൽ ഐസ്-ബ്ലൂ ഷർട്ടിൽ ലുക്കിലാണ് ദുൽഖർ എത്തിയത്. വീഡിയോയിൽ ദുൽഖർ ആരോടോ സംസാരിക്കുന്നതും കാണാം.ജൂൺ അവസാനത്തോടെ താരങ്ങൾ നാട്ടിലേക്ക് മടങ്ങും.
അതേസമയം ബസൂക്കയാണ് മമ്മൂട്ടിയുടേതായി ഇനി വരാനുള്ള സിനിമ. വൈശാഖ് സംവിധാനം ചെയ്ത ടർബോ ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.തെലുങ്ക് ചിത്രമായ ലക്കി ഭാസ്‌കർ ആണ് ദുൽഖറിന്റെ പുതിയ റിലീസ്.