കോഴിക്കോട്: പി.എച്ച്ഡി. ഗവേഷണ പ്രബന്ധം പണം വാങ്ങി എഴുതി നൽകി എന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ എഴുത്തുകാരി ഇന്ദു മേനോനെതിരെ എസ്.ഐ.ഒ പരാതി നൽകി. എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം അബ്ദുല്ല നേമം ആണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് പരാതി നൽകിയത്.
നിലവിൽ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോയാണ് ഇന്ദു ഈ സ്ഥാനത്ത് നിന്നും ഇന്ദു മേനോനെ ഉടൻ പുറത്താക്കണം. പണം വാങ്ങി ഗവേഷണ പ്രബന്ധങ്ങൾ എഴുതി നൽകിയത് ഗുരുതരമായ കുറ്റകൃത്യമാണ് എന്ന് മാത്രമല്ല സമൂഹത്തോട് ചെയ്ത വലിയ അക്രമമാണ്. ഇതിനെ സാമ്പത്തിക പരാധീനത കൊണ്ട് ചെയ്തതാണ് എന്ന് പറഞ്ഞ് ന്യായീകരിക്കാൻ സാധ്യമല്ല. എന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഹാമിദ് ടി.പി പറഞ്ഞു.ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പി.എച്ച്ഡി ഗവേഷണ പ്രബന്ധങ്ങൾ പണം വാങ്ങി എഴുതി നൽകി എന്ന വെളിപ്പെടുത്തൽ നടത്തിയ ഇന്ദു മേനോനെതിരെ അന്വേഷണം നടത്തി ഇന്ദു മേനോനെതിരെയും പണം നൽകി ഗവേഷണ പ്രബന്ധങ്ങൾ തയ്യാറാക്കി സമർപ്പിച്ചവർക്കെതിരെയും നടപടി എടുക്കണം. പി.എച്ച്ഡി. ഗവേഷണ പ്രബന്ധം ഹൗരവകരമായി പരിഗണിക്കപ്പെടുന്നതും തൻ്റെ ഗവേഷണത്തിൻ്റെ അടിസ്ഥാനത്തിൽ സ്വയം എഴുതി തയ്യാറാക്കിയതെന്ന് ഗവേഷക വിദ്യാർത്ഥികൾ സത്യവാങ്‌മൂലം സഹിതം സമർപ്പിക്കുന്നതുമാണ്. ഇതാണ് ഇന്ദു മേനോൻ ലക്ഷം രൂപ വരെ വാങ്ങി എഴുതി നൽകി എന്ന് ഫേസ്‌ബുക്ക് കമൻ്റ് ബോക്സിൽ വെളിപ്പെടുത്തിയത്. സാമ്പത്തിക പരാധീനത ഉണ്ടായിരുന്നെന്നും പൈങ്കിളി സാഹിത്യങ്ങൾ എഴുതുന്നതിനേക്കാൾ ഭേദമാണ് ഗവേഷണ പ്രബന്ധങ്ങൾ എഴുതി പണമുണ്ടാക്കുന്നതെന്നാണ് ഇന്ദു മേനോൻ പറയുന്നത്.
നിലവിൽ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോയാണ് ഇന്ദു മേനോൻ ഈ സ്ഥാനത്ത് നിന്നും ഇന്ദു മേനോനെ ഉടൻ പുറത്താക്കണം. പണം വാങ്ങി ഗവേഷണ പ്രബന്ധങ്ങൾ എഴുതി നൽകിയത് ഗുരുതരമായ കുറ്റകൃത്യമാണ് എന്ന് മാത്രമല്ല സമൂഹത്തോട് ചെയ്ത വലിയ അക്രമമാണ്. ഇതിനെ സാമ്പത്തിക പരാധീനത കൊണ്ട് ചെയ്തതാണ് എന്ന് പറഞ്ഞ് ന്യായീകരിക്കാൻ സാധ്യമല്ല. എസ്.ഐ.ഒ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. ഇന്ദു മേനോൻ വെളിപ്പെടുത്തൽ നടത്തി ദിവസം രണ്ട് കഴിഞ്ഞിട്ടും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിലിനും പരാതി ലഭിച്ചിട്ടും ഇത് വരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നത് ഇന്ദു മേനോൻ അധികാര കേന്ദ്രങ്ങളാൽ സംരക്ഷിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ്.
ഇന്ദു മേനോനെതിരെ അന്വേഷണം നടത്തി ആരൊക്കെയാണ് ഇന്ദു മേനോന് പണം നൽകി പ്രബന്ധങ്ങൾ തയ്യാറാക്കിയതെന്ന് കണ്ടെത്തി അവരുടെ ഡോക്ടറേറ്റ് ബിരുദങ്ങൾ റദ്ദാക്കുകയും വ്യാജമായയി തരപ്പെടുത്തിയ ഡോക്ടറേറ്റ് ഒവെച്ച് നേടിയെടുത്ത പദവികളിൽ നിന്ന് പുറത്താക്കുകയും സ്വീകരിച്ച ആനുകൂല്യങ്ങൾ തിരിച്ചെടുക്കുകയും ചെയ്യണം. കള്ള സത്യവാങ്‌മൂലം നൽകിയതിന് അവർക്കെതിരെ കേസെടുക്കുകയും തക്കതായ നടപടി ഉറപ്പ് വരുത്തുകയും വേണം