Sunday, November 10, 2024
HomeBREAKING NEWSപി പി ദിവ്യക്ക് നിര്‍ണായക ദിനം; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്
spot_img

പി പി ദിവ്യക്ക് നിര്‍ണായക ദിനം; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്

കണ്ണൂര്‍: എംഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് നിസാര്‍ അഹമ്മദാണ് ഉത്തരവ് പറയുക. ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനില്‍ക്കുമെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.

ദിവ്യക്കെതിരായ സംഘടനാ നടപടി ചര്‍ച്ച ചെയ്യാന്‍ സിപിഎം ജില്ലാ നേതൃയോഗങ്ങള്‍ ബുധനാഴ്ച ചേരുന്നുണ്ട്. എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍ പി പി ദിവ്യക്കെതിരെ സിപിഎം ഇതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും പാര്‍ട്ടി തല നടപടികള്‍ വന്നിട്ടില്ല. കൈക്കൂലി പരാതി നല്‍കിയ പ്രശാന്തിനെ ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്യുകയും ദിവ്യയുടെ ഇടപെടല്‍ സംശയത്തിലാവുകയും ചെയ്തതോടെ, കണ്ണൂരിലെ സിപിഎമ്മും പ്രതിരോധത്തിലാണ്. പൊലീസും മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ വിധി വരുന്നതിനായി കാക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments