Sunday, December 22, 2024
HomeCity Newsകുന്നംകുളത്തെ ക്യാൻവാസിലാക്കി ചിത്രകാരന്മാർ
spot_img

കുന്നംകുളത്തെ ക്യാൻവാസിലാക്കി ചിത്രകാരന്മാർ

വി കെ ശ്രീരാമന്റെ പുസ്തകം ‘കുന്നംകുളങ്ങരെ’യുടെ പ്രകാശനത്തോടനുബന്ധിച്ച് നടക്കുന്ന  ചിത്രകാരൻമാരുടെ കൂട്ടായ്മയിലാണ്‌ ചിത്രങ്ങൾ ക്യാൻവാസിലേക്ക് പകർത്തിയത്.

വരകളിൽ നിറഞ്ഞ് കുന്നംകുളത്തിന്റെ ചരിത്രവും  വർത്തമാനവും. നടൻ വി കെ ശ്രീരാമന്റെ പുസ്തകം ‘കുന്നംകുളങ്ങരെ’യുടെ പ്രകാശനത്തോടനുബന്ധിച്ച് നടക്കുന്ന  ചിത്രകാരൻമാരുടെ കൂട്ടായ്മയിലാണ്‌ നഗരത്തിന്റെ തനത് സംസ്കാരവും ചരിത്ര ശേഷിപ്പുകളും  മറ്റിടങ്ങളിൽനിന്നും വ്യത്യസ്തമായുള്ള ജീവനോപാധികളും ക്യാൻവാസിലേക്ക് പകർത്തിയത്. 

ഒക്ടോബർ 31നാണ് വി കെ ശ്രീരാമന്റെ ‘ആകയാലും സുപ്രഭാതം’, ‘മാൾട്ടി’, ‘കുന്നംകുളങ്ങരെ’ എന്നീ പുസ്‌തകങ്ങളുടെ പ്രകാശനം ബഥനി ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ  മന്ത്രി എം ബി രാജേഷ് നിർവഹിക്കുന്നത്. ചടങ്ങിന്റെ ഭാഗമായി നടക്കുന്ന നഗര ചരിത്ര സെമിനാറിനെത്തുന്നവർക്കുള്ള മുഖ്യ ആകർഷണം എന്ന നിലയിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.

ചിത്രകാരന്മാരായ ടി വി ഗോപീകൃഷ്ണൻ, ജയപ്രകാശ് നീലിമ, ജോൺസൺ നമ്പഴിക്കാട്, പ്രശാന്തൻ കാക്കശ്ശേരി, ബാലാമണി, സ്വരാജ്, സുരാസ് പേരകം, ബാബു വെള്ളറ, സി ജെ റോസ് മരിയ, വോൾഗ ഡേവിസ്, കെ വി വിദ്യ, കെ ജെ ജയലക്ഷ്മി, അക്ബർ പെരുമ്പിലാവ് എന്നിവരാണ്  വരകൾക്ക് പിന്നിൽ. ചരിത്ര വരകളുടെ ഉദ്ഘാടനം റഫീക്ക് അഹമ്മദ്, വി കെ  ശ്രീരാമന്റെ രേഖാചിത്രം വരച്ച് നിർവഹിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments