മഹാ ശിവരാത്രിയോടനുബന്ധിച്ച് ആലുവയില്‍ ഗതാഗത നിയന്ത്രണം. ഫെബ്രുവരി 15ന് വൈകുന്നേരം 4 മണി മുതല്‍ 16ന് ഉച്ചയ്ക്ക് 2 മണി വരെയാണ് ആലുവ ടൗണിലും പരിസരങ്ങളിലുമായി ഗതാഗത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്.
മണപ്പുറത്തേക്ക് വരുന്ന കെഎസ്ആർടിസി ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയില്‍ നിന്നും ജി.സി.ഡി.എ റോഡ് വഴി ആയുർവേദ ആശുപത്രിക്ക് മുൻപിലൂടെ മണപ്പുറത്തേക്ക് പോകേണ്ടതാണെന്ന് പൊലീസ് അറിയിച്ചു.


