എം.ടി.വാസുദേവൻ നായരുടെ വിയോഗത്തെത്തുടർന്ന് സംസ്ഥാനത്ത് ഔപചാരിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ മാസം 27, 30 തിയതികളിൽ കുന്നംകുളം, ചാലക്കുടി താലൂക്കുകളിൽ നടത്താനിരുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല പരാതി പരിഹാര അദാലത്തുകൾ മാറ്റിവച്ചതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും