സെലിബ്രിറ്റികൾ മുതൽ ആരോഗ്യ പ്രേമികൾക്ക് വരെ പ്രിയപ്പെട്ടതാണ് എബിസി(ABC) ജ്യൂസ്. രോഗ പ്രതിരോധശേഷി കൂട്ടാനും നിറം വർധിപ്പിക്കാനും യുവത്വം നിലനിർത്താനും ആരോഗ്യം നിലനിർത്താനും വളരെയധികം സഹായിക്കുന്ന ഒരു അത്ഭുത ജ്യൂസാണിത്. ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ ചേർന്നതാണ് എ ബി സി ജ്യൂസ്.
നാരുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, വൈറ്റമിൻ ഇ എന്നിവ അടങ്ങിയ പഴമാണ് ആപ്പിൾ. കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ദഹനം വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും ആപ്പിൾ സഹായിക്കും.
ബീറ്റ്റൂട്ട് പോഷകങ്ങൾ അടങ്ങിയതാണ്. ഫോളേറ്റ്, നാരുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ സി, പ്രോട്ടീൻ എന്നിവ ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്നു.
കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിൻ എയുടെ മികച്ച ഉറവിടമാണ് കാരറ്റ്. അവയിൽ പൊട്ടാസ്യം, വിറ്റാമിൻ ബി6, ബയോട്ടിൻ, ഫൈബർ, വിറ്റാമിൻ കെ എന്നിവയും അടങ്ങിയിട്ടുണ്ട്.
എബിസി ജ്യൂസ് വരണ്ട കണ്ണുകളും പാടുകളും അകറ്റുന്നു. ഈ പാനീയത്തിലെ ഉയർന്ന വിറ്റാമിൻ എ കണ്ണുകൾ വരണ്ടുപോകുന്നത് തടയുകയും കാഴ്ചശക്തി വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് കണ്ണിന്റെ പേശികളെ കൂടുതൽ ശക്തിപ്പെടുത്തും.
എബിസി ജ്യൂസ് മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്തും. ഉയർന്ന ഫൈബറും കുറഞ്ഞ കലോറിയും ഉള്ള ഈ ജ്യൂസ് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
ശരീരത്തെ അലർജികളിൽ നിന്നും അണുബാധകളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന മറ്റ് പോഷകങ്ങൾ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിച്ച് രോഗപ്രതിരോധം ശക്തമാക്കും.
എബിസി ജ്യൂസ് കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ സഹായിക്കും. അതിനാൽ തന്നെ മിക്കവാറും എല്ലാ തരം അർബുദങ്ങളും തടയാൻ ഇത് ഫലപ്രദമാണ്. ആർത്തവ ദിനങ്ങളിലെ കടുത്ത വയറ് വേദനയും മറ്റ് അസ്വസ്ഥകളും തടയാൻ എബിസി ജ്യൂസ് ഒരു മികച്ച പ്രതിവിധിയാണ്.